TopTop
Begin typing your search above and press return to search.

സൗദിയിലേക്ക് വിദേശതൊഴിലാളി റിക്രൂട്ട്‌മെന്റ് ഇരട്ടിയായി

സൗദിയിലേക്ക് വിദേശതൊഴിലാളി റിക്രൂട്ട്‌മെന്റ് ഇരട്ടിയായി

സൗദിയിലേക്ക് വിദേശതൊഴിലാളി റിക്രൂട്ട് ചെയ്യുന്നത് ഇരട്ടിയായതായി റിപോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം പുതുതായി റിക്രൂട്ട് ചെയ്തത് ആറുലക്ഷം വിദേശികളെ ആണെങ്കില്‍ ഈ വര്‍ഷം അനുവദിച്ചത് പന്ത്രണ്ട് ലക്ഷം തൊഴില്‍ വിസകളായി വര്‍ധിച്ചു. സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജ്ഹി അറിയിച്ചു.

സ്വകാര്യ തൊഴില്‍ മേഖലയിലേക്കാണ് ഈ വര്‍ഷം ഇത്രയും വിസ ഇതുവരെ അനുവദിച്ചത്. സൗദി വിപണി പുതിയ നിക്ഷേപകരേയും സംരംഭകരേയും ആകര്‍ഷിക്കുന്നു എന്ന് ഈ കണക്ക് വെളിപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനും വിസകള്‍ അനുവദിക്കാനും ആവശ്യമായ ഗവണ്‍മെന്റ് നടപടിക്രമങ്ങള്‍ ലളിതവും വേഗത്തിലുമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


Next Story

Related Stories