TopTop
Begin typing your search above and press return to search.

ഗള്‍ഫില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു

ഗള്‍ഫില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് വ്യപനത്തിനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി അധികൃതര്‍. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ യാത്രാ, വിസാ വിലക്കുകളും മറ്റു മുന്‍കരുതല്‍ നടപടികളും ശക്തമാണ്. അതേസമയം ഇന്നലെ മാത്രം ആറ് ഗള്‍ഫ് രാജ്യങ്ങളിലുമായി 74 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിതരുടെ എണ്ണം 1185 ആയി.

സൗദിയില്‍ 38, യു.എ.ഇയില്‍ 15, ഒമാനില്‍ 9, കുവൈത്തില്‍ 7, ഖത്തറില്‍ മൂന്ന്, ബഹ്‌റൈനില്‍ രണ്ട് എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏതാനും ഇന്ത്യക്കാരും ഉള്‍പ്പെടും. യുഎഇയിലും ബഹ്‌റൈനിലും ഇന്ന് യാത്രാ വിലക്കുകള്‍ പ്രാബല്യത്തില്‍ വരും. യു.എ.ഇയില്‍ നേരത്തെ അനുവദിച്ച വിസിറ്റ് ഉള്‍പ്പെടെ എല്ലാതരം വിസകളും റദ്ദാക്കി. പ്രധാന മാളുകളൂടെ സമയം ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടു വരെയായി ചുരുക്കി. ഫ്‌ലൈ ദുബൈ ഇന്ത്യന്‍ സര്‍വീസുകള്‍ നിര്‍ത്തി. സൗദിയിലും പള്ളികളില്‍ പ്രാര്‍ഥന നിര്‍ത്തി. ഇരു ഹറമുകള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല.

ഭക്ഷ്യോല്‍പന്നങ്ങളും മറ്റും വില്‍ക്കുന്നവ ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടു. ഒമാനിലും പള്ളികള്‍ അടക്കാന്‍ നിര്‍ദേശിച്ചു. കടകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ജിമ്മുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയും അടച്ചു, ഒമാനികളല്ലാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം വിലക്കി. ബഹ്‌റൈന്‍ ഇന്നു മുതല്‍ വിമാന സര്‍വീസുകള്‍ പരിമിതപ്പെടുത്തും. വിസ ഓണ്‍ അറൈവല്‍ സംവിധാനം നിലയ്ക്കും. അടുത്ത മൂന്നു മാസത്തെ സ്വദേശികളുടെയും വിദേശികളുടെയും വൈദ്യുതി, ജല ബില്ലുകള്‍ സര്‍ക്കാര്‍ അടക്കുമെന്ന് ബഹ്‌റൈന്‍ അറിയിച്ചു. പ്രതിസന്ധി മറികടക്കാന്‍ 430 കോടി ദിനാറിന്റെ സാമ്പത്തിക പാക്കേജും പ്രഖ്യാപിച്ചിട്ടുണ്ട്.


Next Story

Related Stories