TopTop
Begin typing your search above and press return to search.

ലഗേജുകള്‍ കത്തിനശിച്ചു; നിയമസഹായം തേടി പ്രവാസികള്‍,കേന്ദ്രത്തിന് ഹൈക്കോടതിയുടെ നോട്ടീസ്

ലഗേജുകള്‍ കത്തിനശിച്ചു; നിയമസഹായം തേടി പ്രവാസികള്‍,കേന്ദ്രത്തിന് ഹൈക്കോടതിയുടെ നോട്ടീസ്

ലഗേജുകള്‍ കത്തിനശിച്ചതില്‍ നഷ്ടപരിഹാരത്തിന് നിയമസഹായം തേടിയുള്ള പ്രവാസികളുടെ പരാതിയില്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ദുബായിലെ റൂബി കാര്‍ഗോയ്ക്കെതിരെയുള്ള നഷ്ടപരിഹാര കേസിന് നിയമസഹായം തേടിയാണ് പ്രവാസികള്‍ ഹൈക്കോടതിയെ സമീപിച്ചത്. യുഎയിലെ ഇന്ത്യന്‍ സ്ഥാനപതിയോട് ദുബായിലെ കാര്‍ഗോ കമ്പനിക്കെതിരെ നിയമനടപടികള്‍ തുടങ്ങാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി വന്ന പ്രവാസികള്‍ തങ്ങളുടെ ലഗേജുകള്‍ എത്തിക്കുന്നതിനാണ് കാര്‍ഗോ കമ്പനിയായ റൂബി കാര്‍ഗോയെ സമീപിച്ചത്. എന്നാല്‍ നിശ്ചയിച്ചിരുന്ന സമയം കഴിഞ്ഞിട്ടും ലഗേജുകള്‍ എത്തിയില്ല. ഇതേകുറിച്ച് അന്വേഷിച്ചപ്പോള്‍ കാര്‍ഗോ കമ്പനിയുടെ വെയര്‍ ഹൗസില്‍ 2020 ജൂലൈ 6 ന് വന്‍തീപിടിത്തമുണ്ടായെന്നും സാധനങ്ങള്‍ കത്തിനശിച്ചതായും അറിഞ്ഞയായും പ്രവാസികള്‍ പരാതിയില്‍ പറയുന്നു. എന്നാല്‍ വിഷയത്തില്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി, യുഎഇയിലെ അംബാസഡര്‍, ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരാതി നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ല. ഇതേതുടര്‍ന്ന് നഷ്ട പരിഹാരത്തിനും മറ്റുമുള്ള കേസ് നടത്തിപ്പിന് തങ്ങള്‍ക്ക് നിയമസഹായം ആവശ്യപ്പെട്ട് പ്രവാസികള്‍ ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കുകയായിരുന്നു. പരാതി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയക്കുകയായിരുന്നു.


Next Story

Related Stories