TopTop
Begin typing your search above and press return to search.

സൗദിയില്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ സുരക്ഷാ ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും

സൗദിയില്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ സുരക്ഷാ ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി സൗദി സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍. രോഗ വ്യാപനം തടയുവാനുള്ള നിരീക്ഷണം, പ്രതിരോധം, സുരക്ഷ, ആരോഗ്യ അവബോധം, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള നടപടിക്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രോട്ടോക്കോള്‍ നടപടികളുടെ ഭാഗമായി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ സുരക്ഷാ ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ടുള്ള പുതിയ നിയമ ഭേദഗതിക്കാണ് അധികൃതര്‍ സന്നദ്ധരാകുന്നത്.

ഇതനുസരിച്ച് തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ മറ്റുള്ളവര്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. സന്ദര്‍ശകരെ പരമാവധി തടയുകയാണ് ലക്ഷ്യമിടുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ ദേശീയ രോഗ പ്രതിരോധ നിയന്ത്രണ സെന്റെര്‍ പുതിയ തീരുമാനം നടപ്പിലാക്കുന്നത്. സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവര്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് നിരോധിക്കും. താമസ കേന്ദ്രങ്ങളില്‍ പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ പരിശോധനാകേന്ദ്രം ഏര്‍പ്പെടുത്തണം.

താമസ കേന്ദ്രങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ദിവസത്തില്‍ ഒരുതവണയെങ്കിലും തൊഴിലാളികളുടെ താപനില രേഖപ്പെടുത്തണം. പ്രവേശന ചട്ടങ്ങളും പാസേജുകളും ഉള്‍പ്പെടെ എല്ലാ മുറികളിലും ടോയ്ലറ്റുകളിലും റൂമുകളിലും ഹാന്‍ഡ് സാനിറ്റൈസറുകള്‍ ലഭ്യമാക്കുന്നതും ആരോഗ്യ ചട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. തൊഴിലാളികള്‍ക്ക് അറിയാവുന്ന ഭാഷകളിലെ ബോധവല്‍ക്കരണ സ്റ്റിക്കറുകളും ലഘുലേഖകളും ഹാളുകള്‍, പ്രവേശന കവാടങ്ങള്‍, പാസേജുകള്‍ എന്നിവയുള്‍പ്പെടെ താമസത്തിന്റെ പ്രധാന മേഖലകളില്‍ സ്ഥാപിക്കും. കൃത്യമായ ഇടവേളകളില്‍ റൂമുകള്‍ അണുവിമുക്തമാക്കണം. കിടപ്പുമുറികളിലും സിറ്റിംഗ് റൂമുകളിലും വായുസഞ്ചാരം; സാധാരണ കിടപ്പുമുറിയിലെ ഓരോ തൊഴിലാളിക്കും ഇടയില്‍ പ്രത്യേക കിടപ്പുമുറികള്‍ അല്ലെങ്കില്‍ കുറഞ്ഞത് നാല് ചതുരശ്ര മീറ്റര്‍ സ്ഥലം; അണുബാധയുണ്ടെന്ന് സംശയിക്കുന്ന തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ ഇന്‍സുലേഷന്‍ റൂമുകള്‍; മാലിന്യം തള്ളുന്നതിനുള്ള പ്രത്യേക സ്ഥലം ഇങ്ങനെയാണ് പുതിയ വ്യവസ്ഥകള്‍


Next Story

Related Stories