TopTop
Begin typing your search above and press return to search.

യുഎഇയില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

യുഎഇയില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

യുഎഇയില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. നാളെ രാജ്യത്തെ താപനിലയില്‍ കുറവുണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം റോഡുകളില്‍ ദൂരക്കാഴ്ച ദുഷ്‌കരമാകുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. ഈദിവസങ്ങളില്‍ 70 കിലോമീറ്ററില്‍ അധികം വേഗതയില്‍ കാറ്റടിക്കും. കടല്‍പ്രക്ഷുബ്ധമായിരിക്കും. തിങ്കളാഴ്ച പുലര്‍ച്ചെ ജബല്‍ ജൈസില്‍ 11.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഏറ്റവും കുറഞ്ഞ താപനില. ഉള്‍പ്രദേശങ്ങളില്‍ 27 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയും തീരപ്രദേശങ്ങളില്‍ 28 മുതല്‍ 32 ഡിഗ്രി സെല്‍ഷ്യസ് വരെയുമാണ് തിങ്കളാഴ്ചയിലെ താപനില.

പ്രക്ഷുബ്ധമായ കാലാവസ്ഥ നിലനില്‍ക്കുന്ന സമയങ്ങളില്‍ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. കഴിഞ്ഞയാഴ്ചകളിലും യുഎഇയില്‍ ശക്തമായ മഴ പെയ്തിരുന്നു.


Next Story

Related Stories