TopTop
Begin typing your search above and press return to search.

പ്രവാസികളുടെ കാത്തിരിപ്പ് നീളും; രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി

പ്രവാസികളുടെ കാത്തിരിപ്പ് നീളും; രാജ്യാന്തര വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി

അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് ഏപ്രില്‍ 30 വരെ ഇന്ത്യ നീട്ടിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. നേരത്തെ മാര്‍ച്ച് 31 വരെ പ്രഖ്യാപിച്ചിരുന്ന വിലക്കാണ് ഏപ്രില്‍ 30 വരെ ഒരു മാസത്തേക്കു കൂടി നീട്ടിയിരിക്കുന്നത്.

അതേസമയം എയര്‍ ബബിള്‍ കരാര്‍ നിലവിലുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ തുടരും. കാര്‍ഗോ വിമാനങ്ങള്‍ക്കും സ്‌പെഷല്‍ പെര്‍മിറ്റ് സര്‍വീസുകള്‍ക്കും വിലക്കു ബാധകമാകില്ലെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 25നായിരുന്നു കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ രാജ്യാന്തര പാസഞ്ചര്‍ സര്‍വീസുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് അവശ്യ യാത്രകള്‍ക്കായി വന്ദേഭാരത് മിഷന്റെ പ്രത്യേക സര്‍വീസുകളും തിരഞ്ഞെടുക്കപ്പെട്ട 18 രാജ്യങ്ങളിലേക്ക് എയര്‍ബബിള്‍ സംവിധാനവും ഏര്‍പ്പെടുത്തുകയായിരുന്നു.

നിലവില്‍ 27 രാജ്യങ്ങളുമായി ഇന്ത്യക്ക് എയര്‍ബബിള്‍ സംവിധാനമുള്ളത്. അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, കാനഡ, എത്യോപ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറാഖ്, ജപ്പാന്‍, കെനിയ, കുവൈറ്റ്, മാലദ്വീപ്, നേപ്പാള്‍, നെതര്‍ലാന്റ്‌സ്, നൈജീരിയ, ഒമാന്‍, ഖത്തര്‍, റുവാണ്ട, സീഷെല്‍സ്, ടാന്‍സാനിയ, ഉക്രെയ്ന്‍, യുഎഇ, യുകെ, ഉസ്‌ബെക്കിസ്ഥാന്‍, യുഎസ് എന്നി രാജ്യങ്ങളുമായാണ് കരാര്‍


Next Story

Related Stories