യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ എത്തുന്ന യാത്രക്കാര്‍ക്കായുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റം. പുതുക്കിയ നിര്‍ദ്ദേശം അനുസരിച്ച് യാത്രക്കാര്‍ ഫെബ്രുവരി 22 മുതല്‍ കോവിഡ് ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്നാണ് ഇന്ത്യന്‍ വ്യോമയാനആരോഗ്യ, കുടുംബക്ഷേമ വകുപ്പുകള്‍ അറിയിച്ചിരിക്കുന്നത്.
യൂറോപ്പ്, മധ്യപൂര്‍വദേശം എന്നിവിടങ്ങളില്‍ നിന്നുള്ള നേരിട്ടോ, യുഎഇ വഴിയോ ഉള്ള എല്ലാ പ്രായത്തിലുള്ള കുട്ടികളടക്കം എല്ലാ യാത്രക്കാര്‍ക്കും നിയമം ബാധകമാണ്. കൂടാതെ, സത്യവാങ്മൂലവും ഹാജരേക്കണ്ടതാണ്. ഇവയില്ലാതെ യാത്ര ചെയ്യാന്‍ എത്തുന്നവരെ വിമാനത്താവളങ്ങളില്‍ തടയും. 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. കൂടാതെ ഇന്ത്യയിലെത്തിയാല്‍ യാത്രക്കാരുടെ സ്വന്തം ചെലവില്‍ വിമാനത്താവളങ്ങളില്‍ മറ്റൊരു കോവിഡ് പരിശോധനയ്ക്കും വിധേയരാകണം. വീടുകളില്‍ 14 ദിവസം ക്വാറന്റീനിലിരിക്കുന്നവരുടെ ആരോഗ്യസ്ഥിതി അധികൃതര്‍ നിരീക്ഷണ വിധേയമാക്കും. യുഎഇയില്‍ കോവിഡ് പിസിആര്‍ പരിശോധനയ്ക്ക് 150 ദിര്‍ഹമാണ് ഈടാക്കുന്നത്. അതേസമയം, ഉമ്മുല്‍ഖുവൈന്‍ വീസക്കാര്‍ക്ക് അല്‍ സലാമ ഹെല്‍ത്ത് സെന്ററില്‍ സൗജന്യ പരിശോധന ആരംഭിച്ചിട്ടുണ്ട്.