TopTop
Begin typing your search above and press return to search.

കൊറോണ; സൗദിയിലെ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ സേവനം നിര്‍ത്തി

കൊറോണ; സൗദിയിലെ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ സേവനം നിര്‍ത്തി

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായി റിയാദ് ഇന്ത്യന്‍ എംബസി മുഴുവന്‍ കോണ്‍സുലര്‍ സേവനങ്ങളും നിര്‍ത്തിവെച്ചു. തിങ്കളാഴ്ച മുതല്‍ ഈ മാസം 31 വരെ റിയാദിലെ ഉമ്മുല്‍ ഹമാം, ബത്ഹ, ദമ്മാം, അല്‍ഖോബാര്‍, ജുബൈല്‍, ബുറൈദ, ഹാഇല്‍ എന്നിവിടങ്ങളിലുള്ള പാസ്‌പോര്‍ട്ട്, വിസ സര്‍വീസ് കേന്ദ്രങ്ങളാണ് എംബസി അടച്ചത്.

പാസ്‌പോര്‍ട്ട് പുതുക്കല്‍, പുതിയതിന് അപേക്ഷിക്കല്‍, വിസയ്ക്ക് അപേക്ഷിക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ ഒരുവിധ കോണ്‍സുലര്‍ സേവനങ്ങളും ഈ കാലയളവില്‍ ഈ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്നതല്ല. എന്നാല്‍ അടിയന്തര ഘട്ടത്തില്‍ ഏതെങ്കിലും പ്രത്യേക കോണ്‍സുലര്‍ സര്‍വീസ് അത്യാവശ്യമായി വന്നാല്‍ ഉമ്മുല്‍ ഹമാമിലെ കേന്ദ്രത്തെ സമീപിക്കാമെന്നും എംബസി അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്താറുള്ള പതിവ് കോണ്‍സുലര്‍ സന്ദര്‍ശന പരിപാടികള്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തന്നെ നിര്‍ത്തിവെച്ചിരുന്നു. ഹൊഫൂഫ്, ഹഫര്‍ അല്‍ബാത്വിന്‍, വാദി് അല്‍ദവാസിര്‍, അറാര്‍, സകാക്ക, അല്‍ജൗഫ്, അല്‍ഖഫ്ജി, അല്‍ഖുറയാത്ത് എന്നിവിടങ്ങളിലെ നിശ്ചിത ഇടവേളകളില്‍ നടത്തുന്ന പതിവ് സന്ദര്‍ശന പരിപാടികളാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെച്ചത്.


Next Story

Related Stories