TopTop

കൊറോണ വൈറസ്; മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിലെ വൈറസല്ലെന്ന് റിപോര്‍ട്ട്

കൊറോണ വൈറസ്; മലയാളി നഴ്സിനെ ബാധിച്ചത് ചൈനയിലെ വൈറസല്ലെന്ന് റിപോര്‍ട്ട്

സൗദിയില്‍ മലയാളി നഴ്‌സിന് ബാധിച്ചിരിക്കുന്നത് ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസല്ലെന്ന് സ്ഥിരീകരണം. 2012-ല്‍ കണ്ടെത്തിയ മെഴ്‌സിന് കാരണമായ കൊറോണ വൈറസാണെന്ന് ജിദ്ദയിലെ ഇന്ത്യന്‍ നയതന്ത്രാലയം ട്വീറ്റ് ചെയ്തു. ഈ രോഗം ചികിത്സാവിധേയമാണ്. കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കയില്‍ സൗദി അറേബ്യയിലെ അസീര്‍ അബഹ അല്‍ ഹയാത് ആശുപത്രിയില്‍ മുപ്പത് മലയാളി നഴ്സുമാരെ പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ചുദിവസമായി ഇവരെ പ്രത്യേക മുറികളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. വൈറസ് ബാധിച്ച കോട്ടയം സ്വദേശിനിയായ നഴ്‌സുമായി അടുത്തിടപഴകിയവരെയാണ് പ്രത്യേകം പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം വൈറസ് ബാധ സംശയമുള്ള ഇരുപതുപേര്‍ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. എന്നാല്‍ വൈറസ് ബാധ സംശയമുള്ള കൂടുതല്‍ പേരെ പരിശോധനകള്‍ക്ക് വിധേയരാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അബഹ അല്‍ ഹയാത് ആശുപത്രിയിലെ ആറുമുറികളിലായാണ് മുപ്പത് നഴ്സുമാരെ താമസിപ്പിച്ചിരിക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡ് ആയതിനാല്‍ ബന്ധുക്കള്‍ക്ക് പ്രവേശനമില്ല. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്സിനെ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


Next Story

Related Stories