TopTop
Begin typing your search above and press return to search.

ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പ്രവാസികള്‍ക്ക് ഒരു പ്രയോജനമില്ലാത്തതെന്ന് പ്രവാസി കോണ്‍ഗ്രസ്

ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പ്രവാസികള്‍ക്ക് ഒരു പ്രയോജനമില്ലാത്തതെന്ന് പ്രവാസി കോണ്‍ഗ്രസ്

സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പ്രവാസികള്‍ക്ക് ഒരു ഗുണവും ലഭിക്കില്ലെന്നും പ്രവാസികള്‍ക്ക് അധിക ബാധ്യതയാണ് ഗവണ്‍മെന്റ് വരുത്തി വച്ചിരിക്കുന്നതെന്നും പ്രവാസി കോണ്‍ഗ്രസ്. കോവിഡിനെ തുടര്‍ന്ന് ജോലിനഷ്ടപ്പെട്ട് പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് സമഗ്രമായ പുനരധിവാസ പാക്കേജ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല പ്രവാസി ക്ഷേമനിധിയില്‍ വിദേശത്തുള്ളവരുടെ അംശദായം 300 രൂപയില്‍ നിന്ന് 350 രൂപ യാക്കുകയും, 4000 രൂപ പെന്‍ഷന്‍ 3500 രൂപയാക്കി കുറക്കുകയും നാട്ടില്‍ തിരിച്ചെത്തി അവരുടെ അംശദായം 100 രൂപയില്‍ നിന്ന് 200 രൂപയാക്കി വര്‍ദ്ധിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്.

350 രൂപയും 200 രൂപയും പ്രവാസികള്‍ അംശദായം അടയ്ക്കുമ്പോള്‍ . രണ്ടുശതമാനം മാത്രമാണ് ഗവണ്‍മെന്റ് വിഹിതമെന്ന് പ്രവാസി കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നാലുവര്‍ഷമായി ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാതെ വീണ്ടും പ്രവാസികളെയും, കേരള ജനതെയും ഗവണ്‍മെന്റ് വോട്ടു നേടാന്‍ വേണ്ടി കബളിപ്പിക്കുകയാണെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ്,സംസ്ഥാന സെക്രട്ടറിമാരായ ബിജു കെ മുണ്ടാടന്‍,ആന്റണി എഫ് കൊന്നുള്ളി,ലിസി എലിസബത്ത് എന്നിവര്‍ കുറ്റപ്പെടുത്തി.


Next Story

Related Stories