TopTop
Begin typing your search above and press return to search.

പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ സേവനങ്ങളും ആനുകൂല്യങ്ങളും സോഷ്യല്‍ മീഡിയയില്‍ അറിയാം

പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ സേവനങ്ങളും ആനുകൂല്യങ്ങളും സോഷ്യല്‍ മീഡിയയില്‍ അറിയാം

സംസ്ഥാന സര്‍ക്കാരിന്റെ 2008ലെ കേരള പ്രവാസി കേരളീയ ക്ഷേമ ആക്ടിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ സേവനങ്ങളും ആനുകൂല്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും അറിയാം. ഫേസ്ബുക്ക് (https://www.facebook.com/kpwb2019/), ഇന്‍സ്റ്റഗ്രാം (https://instagram.com/keralapravasiwelfareboard?igshid=mr3jqip5tuwa), ട്വിറ്റര്‍ (https://twitter.com/PravasiBoard?s=08) പേജുകളിലാണ് വിവരങ്ങള്‍ പങ്കുവെക്കുന്നത്. ബോര്‍ഡിന്റെ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം.

2009ലാണ് കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. ലോകത്തിന്റെ ഏതു കോണില്‍ നിന്നും ഓണ്‍ലൈനായി ബോര്‍ഡില്‍ അംഗത്വം എടുക്കാനും അംശാദായം അടയ്ക്കാനും സാധിക്കും. പ്രവാസികള്‍ക്കായി വിവിധ പെന്‍ഷന്‍ സ്‌കീമുകളും ഡിവിഡന്റ് പദ്ധതികളും ബോര്‍ഡില്‍ രൂപീകരിച്ചിട്ടുണ്ട്. പ്രവാസ ജീവിതം സുരക്ഷിതമാക്കുവാനും ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നതിനും നിധിയില്‍ അംഗത്വമെടുക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ക്ഷേമ പെന്‍ഷനായി നല്‍കുന്ന ബോര്‍ഡ് കൂടിയാണ് കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ്.


Next Story

Related Stories