TopTop
Begin typing your search above and press return to search.

കുവൈറ്റില്‍ കര്‍ഫ്യൂവില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; നിയന്ത്രണങ്ങളില്‍ ഇളവ് മെയ് 31 മുതല്‍

കുവൈറ്റില്‍ കര്‍ഫ്യൂവില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; നിയന്ത്രണങ്ങളില്‍ ഇളവ് മെയ് 31 മുതല്‍

കുവൈറ്റില്‍ കര്‍ഫ്യൂവില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; നിയന്ത്രണങ്ങളില്‍ ഇളവ് മെയ് 31 മുതല്‍

കുവൈറ്റില്‍ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരുന്നതിന്റെ ഭാഗമായി കര്‍ഫ്യൂവില്‍ ഇളവ് നല്‍കി. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഒന്നാംഘട്ട ഇളവുകള്‍ സംബന്ധിച്ച തീരുമാനം ആയത്. നിലവിലെ മുഴുവന്‍ സമയ കര്‍ഫ്യൂ ഈ മാസം 30നു അവസാനിക്കും. മെയ് 31 മുതല്‍ വൈകിട്ട് ആറുമണി മുതല്‍ രാവിലെ ആറുമണി വരെയാണ് കര്‍ഫ്യൂ. പൂര്‍ണ കര്‍ഫ്യൂ നേരത്തെ നിശ്ചയിച്ച പ്രകാരം മേയ് 30ന് അവസാനിക്കും.

പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തിലാണ് രാജ്യത്തെ കര്‍ഫ്യൂ ഇളവുകള്‍ അറിയിച്ചത്. അതേസമയം പുതിയ സമയക്രമം എന്നു വരെയാണെന്ന് മന്ത്രിമാര്‍ വ്യക്തമാക്കിയില്ല. ഇതോടൊപ്പം കൂടുതല്‍ കോവിഡ് വ്യാപനം ഉണ്ടായ പ്രദേശങ്ങളില്‍ സമ്പൂര്‍ണ ഐസൊലേഷന്‍ നടപ്പാക്കും. ജലീബ് അല്‍ ശുയൂഖ്, മെഹ്ബൂല, ഫര്‍വാനിയ, ഖൈത്താന്‍, ഹവല്ലി, മൈദാന്‍ ഹവല്ലി എന്നിവിടങ്ങളിലാണ് സമ്പൂര്‍ണ ഐസൊലേഷന്‍.

ക്‌ളീനിങ്, മെയിന്റനന്‍സ്,ഷിപ്പിംഗ്, ഗ്യാസ്, ലാന്‍ഡ്രി തുടങ്ങിയ സേവനമേഖലകള്‍, റെസ്റ്റോറന്റ്, കോഫീ ഷോപ്പുകള്‍ (ഡ്രൈവ് ത്രൂ മാത്രം)ജംഇയ്യകള്‍ (കോ ഓപറേറ്റിവ് മാര്‍ക്കറ്റുകള്‍), ബഖാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റേഷന്‍ സ്റ്റോറുകള്‍, ഫാക്റ്ററികള്‍, വ്യാവസായിക ഉത്പാദനകേന്ദ്രങ്ങള്‍, ഇന്റര്‍നെറ്റ് ടെലഫോണ്‍ കമ്പനികള്‍, കമ്പനികളുടെയും സ്ഥാപങ്ങളുടെയും ട്രാന്‍സ്പോര്‍ട്ടേഷന്‍ സര്‍വീസ്, സ്വകാര്യ ആശുപത്രികള്‍ , ഡിസ്‌പെന്‍സറികള്‍ ക്ലിനിക്കുകള്‍, ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് , സ്‌പെയര്‍സ്പാര്‍ട്‌സ് , കാര്‍വാഷിങ് എന്നിവയാണ് മെയ് 31 മുതല്‍ പ്രവര്‍ത്തനാനുമതി ഉള്ള മേഖലകള്‍. പള്ളികളില്‍ ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രവേശനം അനുവദിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു


Next Story

Related Stories