TopTop
Begin typing your search above and press return to search.

85 ഇന്ത്യക്കാരടക്കം കുവൈറ്റില്‍ 215 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു

85 ഇന്ത്യക്കാരടക്കം കുവൈറ്റില്‍ 215 പേര്‍ക്ക് പുതുതായി കൊറോണ സ്ഥിരീകരിച്ചു

കുവൈറ്റില്‍ 85 ഇന്ത്യക്കാരടക്കം 215 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 2614 ആയി. ഇതില്‍ 1385 പേര്‍ ഇന്ത്യക്കാരാണ്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന 60 പേരില്‍ 27 പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്. രാജ്യത്താകെ കൊറോണ മരണം 15 ആയി. 4 സ്വദേശികളും 5 ഇന്ത്യക്കാരും 4 ബംഗ്ലാദേശിയും ഒരു ഇറാനിയും ഒരു സൊമാലിയക്കാരനുമാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്.

ക്വാറന്റൈന്‍ നിരീക്ഷണത്തിലായിരുന്ന 115 പേര്‍ കൂടി രോഗ വിമുക്തമായി. ഇതോടെ രാജ്യത്ത് 613 പേര്‍ രോഗ മുക്തരായി. 1986 പേര്‍ ചികിത്സയിലും 60 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. ഐസിയൂവില്‍ കഴിയുന്ന 27 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കാലിയായി മടങ്ങി പോകുന്ന കാര്‍ഗോ വിമാനങ്ങളില്‍ ഇന്ത്യക്കാരുടെ മൃതദേഹം കൊണ്ടു പോകുന്നതിനുള്ള കാരുണ്യമെങ്കിലും കേന്ദ്ര സര്‍ക്കാരിന്റ ഭാഗത്തു നിന്നുണ്ടാകണമെന്ന് പ്രവാസി സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


Next Story

Related Stories