TopTop
Begin typing your search above and press return to search.

പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി: നിര്‍ദേശം തള്ളി

പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതി: നിര്‍ദേശം തള്ളി

കുവൈറ്റില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിന് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പാര്‍ലമെന്റ് നിയമനിര്‍മാണ ഉന്നതസമിതി തള്ളി. ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടി കാണിച്ച് കുവൈറ്റ് ധനമന്ത്രാലയവും കുവൈറ്റ് സെന്‍ട്രല്‍ ബാങ്കും എതിര്‍പ്പറിയിച്ചതോടെയാണ് നിര്‍ദേശം തള്ളിയത്. അതേസമയം വിദേശികള്‍ നാട്ടിലേക്കയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഒരുവശത്ത് ശക്തമായുണ്ട്.

എണ്ണയിതര വരുമാനമാര്‍ഗമായാണ് ഈ നികുതി പല മുതിര്‍ന്ന എം.പി.മാരും നിര്‍ദേശിക്കുന്നത്. പാര്‍ലമെന്റിലെ ഏക വനിതാ അംഗവും ധനകാര്യസമിതി അധ്യക്ഷയുമായ സഫാ അല്‍ ഹാഷിം ആണ് വിദേശികളില്‍നിന്ന് നികുതി പിരിക്കണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചത്. നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം പാര്‍ലമെന്റ് സമിതി അംഗീകരിച്ചതാണെന്നും സമിതിയുടെ ശുപാര്‍ശ പാര്‍ലമെന്റ് പാസ്സാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2019 ആദ്യ പകുതിയില്‍ കുവൈറ്റില്‍നിന്ന് വിദേശികള്‍ നാട്ടിലേക്കയച്ചത് 210 കോടി കുവൈത്ത് ദിനാര്‍(ഏതാണ്ട് അമ്പതിനായിരം കോടി രൂപ) ആണ്.


Next Story

Related Stories