Top

ഈ വര്‍ഷം 5000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

ഈ വര്‍ഷം 5000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈറ്റ് ആഭ്യന്തരമന്ത്രാലയം

കുവൈറ്റില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 5000 ഇന്ത്യക്കാരെ നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകള്‍. ആകെ 18,000 പേരെയാണ് വിവിധ കാരണങ്ങളാല്‍ ഈ കാലയളവില്‍ നാടുകടത്തിയത്. ഇവരില്‍ ആറായിരം പേര്‍ സ്ത്രീകളാണ്.

താമസ കുടിയേറ്റ നിയമലംഘനങ്ങള്‍, പകര്‍ച്ചവ്യാധികള്‍, ക്രിമിനല്‍ കേസുകള്‍, ഗതാഗത നിയമലംഘനങ്ങള്‍, മറ്റ് കേസുകള്‍ എന്നീ കാരണങ്ങളിലാണു ഭൂരിഭാഗം പേരെയും പുറത്താക്കിയത്. നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ മുന്നില്‍ ഇന്ത്യക്കാരാണ്. ബംഗ്ലാദേശികളും (2,500) ഈജിപ്തുകാരുമാണ് (2,200) രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 2,100 നേപ്പാളികളെയും 1,700 എത്യോപ്യക്കാരെയും 1,400 സിറിയക്കാരെയും 1,200 ഫിലിപ്പീനികളെയും നാടുകടത്തിയിട്ടുണ്ട്. നിലവില്‍ 50 പുരുഷന്മാരും എട്ടു സ്ത്രീകളുമാണു നാടുകടത്തല്‍ കേന്ദ്രത്തില്‍ കഴിയുന്നത്. നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ എത്തുന്നവരെ മൂന്നു ദിവസത്തിനകം നാട്ടിലേക്ക് അയയ്ക്കാനുള്ള സൗകര്യം നിലവില്‍ ഉണ്ടെന്ന് ആഭ്യന്തരമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി.


Next Story

Related Stories