TopTop
Begin typing your search above and press return to search.

ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് താത്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നു

ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് താത്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നു

കുവൈറ്റിലേക്ക് മടങ്ങിവരാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് താത്കാലിക വിമാന സര്‍വീസ്. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്താന്‍ കഴിയാതെ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഓഗസ്റ്റ് 10 മുതല്‍ ഒക്ടോബര്‍ 24 വരെ താത്കാലിക വിമാന സര്‍വീസ് ആരംഭിക്കുന്നതിന് വ്യോമയാന മന്ത്രാലയങ്ങള്‍ തമ്മില്‍ ധാരണയിലെത്തി.

ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ കുവൈറ്റ് വ്യോമയാന മന്ത്രാലയം അംഗീകരിച്ചതോടെയാണ് താത്കാലിക വിമാന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനമായത്. ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികള്‍ക്ക് പ്രതിദിനം 500 സീറ്റുകള്‍ വീതം അനുവദിക്കും. കുവൈറ്റ് എയര്‍വേസിന് പ്രതിദിനം 300 സീറ്റുകളും ജെസ്സീറ എയര്‍ വേസിന് 200 സീറ്റുകളുമാണ് കുവൈത്ത് ഡിജിസിഎ അനുവദിച്ചിട്ടുള്ളത്. ഇന്ത്യയില്‍ കൊച്ചി, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, ഡല്‍ഹി, മുംബൈ, ചെന്നൈ തുടങ്ങി 15 വിമാന താവളങ്ങളിലേക്കാണ് സര്‍വീസ് ഉണ്ടാവുക.


Next Story

Related Stories