കുവൈറ്റില്‍ ഇന്ത്യ ഉള്‍പ്പെടുന്ന 31 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് കുവൈത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവേശന വിലക്ക് ഓരോ പത്ത് ദിവസത്തിലും പുനഃപരിശോധിക്കുമെന്ന് അധികൃതര്‍. . ഈ രാജ്യങ്ങളിലെ കൊവിഡ് വ്യാപനവും നിയന്ത്രണവും സംബന്ധിച്ച് ലോകാരോഗ്യ സംഘനയുടെ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനമെടുക്കുകയെന്നും കുവൈറ്റ് അറിയിച്ചു. അതേസമയം ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അധ്യാപകര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്ക് രാജ്യത്ത് ആദ്യം എത്തിച്ചേരേണ്ട പ്രധാന്യം കണക്കിലെടുത്തുകൊണ്ട് ഇതിനായുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തെ കുവൈറ്റി പൗരന്മാര്ക്ക് യൂറോപ്യന്‍ യൂണിയനില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍, ആ തീരുമാനം ഉള്‍ക്കൊണ്ട കുവൈറ്റ് സര്‍ക്കാര്‍ ഇതിനെതിരായ പ്രതിഷേധമുയര്‍ത്താതെ അംഗീകരിക്കുകയായിരുന്നു. ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് രാജ്യങ്ങള്‍ ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്നും മറ്റ് രാജ്യങ്ങള്‍ ഇത് ഉള്‍ക്കൊള്ളുമെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു.