Top

പ്രവാസികള്‍ക്ക് ആശങ്ക; കുവൈറ്റില്‍ വിദേശികളുടെ താമസാനുമതി കാലം കുറക്കണമെന്ന് ആവശ്യം

പ്രവാസികള്‍ക്ക് ആശങ്ക; കുവൈറ്റില്‍ വിദേശികളുടെ താമസാനുമതി കാലം കുറക്കണമെന്ന് ആവശ്യം

കുവൈറ്റില്‍ വിദേശികളുടെ താമസാനുമതി കാലം പരമാവധി അഞ്ചു വര്‍ഷമാക്കി കുറക്കണമെന്ന് ആവശ്യം. വിദേശികളുടെ താമസാനുമതിയുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട 14 നിര്‍ദ്ദേശങ്ങള്‍ പാര്‍ലമെന്റംഗം സഫാ അല്‍ ഹാഷിം അവതരിപ്പിച്ചു. സ്പോണ്‍സറുടെ കൂടെയല്ലാതെ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികളെയും നാടുകടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശികളുടെ പരമാവധി താമസക്കാലം അഞ്ചു വര്‍ഷമാക്കി പരിമിതപ്പെടുത്തണം. നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ 40 വയസ്സ് പൂര്‍ത്തിയായവരെയും രോഗമോ വൈകല്യമോ ഉള്ളവരെയും സ്വന്തം നാടുകളിലേക്ക് അയക്കണം. വിദ്യാഭ്യാസ യോഗ്യതയും നിലവില്‍ ജോലി ചെയ്യുന്ന തസ്തികയും തമ്മില്‍ വൈരുധ്യമുണ്ടെങ്കിലും നാടുകടത്തണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വിസയില്‍ അല്ലാതെ വിദേശികള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍ നാടുകടത്തുകയും വിദേശികളെ കൊണ്ട് വരുന്നതില്‍ നിന്ന് ആ സ്ഥാപനത്തെ തടയുകയും വേണമെന്നും സഫാ അല്‍ ഹാഷിം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

മൂന്നു തവണ ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്ന വിദേശികളെ നാടുകടത്തണമെന്നും നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച് വീണ്ടും രാജ്യത്തേക്ക് വരുന്നത് തടയണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങളാണ് കരട് നിയമത്തിലുള്ളത്. വിദേശികളുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചത് ചൂണ്ടികാണിച്ചാണ് പുതിയ നിര്‍ദ്ദേശങ്ങള്‍


Next Story

Related Stories