ലോക കേരള സഭയുടെ സെക്രട്ടേറിയേറ്റ് ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയന് വെളളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ പങ്കെടുക്കും. തൈക്കാടുള്ള നോര്‍ക്ക റൂട്ടസിന്റെ ആസ്ഥാന മന്ദിരത്തിലാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്സില്‍ നടക്കാനിരിക്കെയാണ് പുതിയ സെക്രട്ടേറിയേറ്റ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ലോക കേരള സഭയുടെ ഭാഗമായി ഓവര്‍സീസ് എംപ്ലോയേഴ്സ് കോണ്‍ഫറന്‍സും തൊഴില്‍ മേളയും സംഘടിപ്പിക്കും. ഡിസംബര്‍ 7-ന് കൊച്ചിയിലായിരിക്കും പരിപാടി.
ചടങ്ങിൽ പ്രവാസി കുടുംബങ്ങള്‍ കൂടുതലുള്ള മേഖലകളില്‍ അവരുടെ കലാപരിപാടികള്‍ സംഘടിപ്പിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ പ്രവാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്താരാഷ്ട്ര സെമിനാറുകള്‍ നടത്താനും സംഘാടക സമിതി തീരുമാനിച്ചിരുന്നു.