ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി പെണ്‍കുട്ടി മരിച്ചു. ഷാര്‍ജയില്‍ ഉമുല്‍ഖുവൈന്‍ ഇംഗ്ളീഷ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി മെഹക് ഫിറോസിനെയാണ് (15) മരിച്ച നിലയില്‍ കണ്ടത്. കണ്ണൂര്‍ സിറ്റി സ്വദേശികളായ ഫിറോസിന്റെയും ഷര്‍മിനാസിന്റെയും മകളാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു സംഭവം.
ഉമല്‍ഖുവൈന്‍ കിങ് ഫൈസല്‍ സ്ട്രീറ്റിലെ നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ഖുവൈന്‍ സമീപമുള്ള ആറുനില കെട്ടിടത്തിലെ അഞ്ചാംനിലയില്‍ നിന്ന് വീണാണ് അപകടം ഉണ്ടായത്. സ്വന്തമായി ബിസിനസ് ചെയ്യുന്ന ഫിറോസ് നാട്ടിലാണുള്ളത്. സംഭവമറിഞ്ഞയുടന്‍ അബോധാവസ്ഥയിലായ മാതാവ് ഷര്മിനാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഹക് പഠിക്കാന്‍ മിടുക്കിയായിരുന്നെന്ന് ഉമ്മുല്‍ഖുവൈന്‍ ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകര്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.