TopTop

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ, ഇരയായായത് കോട്ടയം സ്വദേശി

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധ, ഇരയായായത് കോട്ടയം സ്വദേശി

സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. അൽ ഹയത് നാഷണലിലെ ജീവനക്കാരിയായ കോട്ടയം സ്വദേശിനിക്കാണ് രോഗബാധയെന്നാണ് വിവരം . ഇവർക്ക് പുറമെ ഇതേ ആശുപത്രിയിലെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്‌സിനും കൊറോണ പിടിപെട്ടിട്ടുണ്ടെന്നാണ് വിവരം.‌‌‌

ഫിലിപ്പീന്‍ സ്വദേശിക്കാണ് ആദ്യം രോഗബാധ ഉണ്ടായതെന്നും . ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നതെന്നുമാണ് ആശുപത്രിയിലെ മറ്റു മലയാളി നഴ്‌സുമാര്‍ പറയുന്നതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. രോഗവിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതരെന്നും നഴ്സുമാർ അരോപിച്ചു.

സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി.‌വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്തുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.

അതിനിടെ കൊറോണ വൈറസ് ഭീഷണി കണക്കിലെടുത്ത് ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. കൊച്ചിയുൾപ്പെടെ രാജ്യത്തെ ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലാണ് ഇതിനുള്ള സംവിധാനമുണ്ടാവുക. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു എന്നിവയാണ് മറ്റ് എയര്‍പോര്‍ട്ടുകളില്‍.

ചൈനയിലെ വുഹാനില്‍ വ്യാപകമായി ന്യൂമോണിയ പടരുന്നത് നൊവേല്‍ കൊറോണ വൈറസ് മൂലമാണ് എന്നാണ് കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് ചൈനയില്‍ നിന്ന് വരുന്നവര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിംഗ് ഏര്‍പ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചത്. ചൈനീസ് നിയന്ത്രണത്തിലുള്ള ഹോങ്കോങ്ങില്‍ നിന്ന് വരുന്നവരേയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കും.

കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ചൈനയിലേയോ ഹോങ്കോങ്ങിലേയോ വിമാനത്താവളങ്ങളില്‍ നിന്ന് വരുന്നവര്‍, പ്രത്യേകിച്ച് പനിയും ചുമയും കഫക്കെട്ടും മറ്റും അനുഭവപ്പെടുന്നവര്‍ ആരോഗ്യവകുപ്പ് അധികൃതരെ വിവരമറിയിക്കണം. ഇവരെ മറ്റുള്ളവരില്‍ നിന്ന് മാറ്റി ചികിത്സിക്കേണ്ടി വരും (ഐസൊലേഷന്‍). യാത്രക്കാര്‍ക്ക് വിമാനങ്ങളില്‍ തന്നെ അറിയിപ്പ് നല്‍കണം. യാത്രക്കാരുടെ തെര്‍മല്‍ സ്‌ക്രീനിംഗ്, ഇമ്മിഗ്രേഷന്‍ ഭാഗത്ത് വച്ച് നടത്തും


Next Story

Related Stories