TopTop
Begin typing your search above and press return to search.

സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധമാക്കാന്‍ സൗദി; നിയമം ലംഘിച്ചാല്‍ പിഴ

സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധമാക്കാന്‍ സൗദി; നിയമം ലംഘിച്ചാല്‍ പിഴ

സൗദി അറേബ്യയില്‍ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നു. പുരുഷ ജീവനക്കാര്‍ക്കൊപ്പം വനിതാ ജീവനക്കാര്‍ക്കും ഒരേ പോലെ നിയമം ബാധകമാണ്. ഈ നിയമം ലംഘിക്കുന്ന ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തുമെന്നുമാണ് റിപോര്‍ട്ട്.

കഴിഞ്ഞ ദിവസം സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ രാജിഹ് ആണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. പുതിയ തീരുമാനത്തിന് അനുസൃതമായി സൗദിയിലെ തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജീവനക്കാര്‍ അവരുടെ ജോലിസ്ഥലങ്ങളില്‍ ഡ്രസ്‌കോഡ് പാലിക്കുന്നത് ഉറപ്പാക്കണമെന്ന് സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജീവനക്കാര്‍ മാന്യമായരീതില്‍ ജോലിയെടുക്കയും ജോലിസ്ഥലലത്ത് അവരുടെ ചുമതലകള്‍ നിറവേറ്റുകയും ചെയ്യണം. ജീവനക്കാര്‍ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഡ്രസ് കോഡ് നിയമം ലംഘിച്ചാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ നിയമ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

Next Story

Related Stories