കുവൈറ്റില്‍ വരുന്ന രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ കണക്കുകള്‍. രണ്ടാഴ്ച്ചക്കകം 35,000 ത്തോളം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപോര്‍ട്ടുകള്‍. ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയായതിന് ശേഷം രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ പേര് നാടണയുമെന്നാണ് വിവരം. ഓഗസ്റ്റ് 18 മുതല്‍ പ്രതിദിനം 2500 പ്രവാസികളായിരിക്കും ഇന്ത്യയിലേക്ക് മടങ്ങുന്നത്.
ഓഗസ്റ്റ് 18 മുതല്‍ 31 വരെ കുവൈറ്റില്‍ നിന്ന് 160 വിമാനങ്ങള്‍ക്ക് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനാണ് ഡിജിസിഎ അനുമതി ലഭിച്ചത്.പ്രതിദിനം 2,500 യാത്രക്കാരില്‍ 1,250 യാത്രക്കാരെ കുവൈറ്റ് ദേശീയ വിമാന കമ്പനികളും, 1,250.യാത്രക്കാരെ ഇന്ത്യന്‍ വിമാന കമ്പനികളുമാണ് ഇന്ത്യയിലെത്തിക്കുന്നത്.
എയര്‍ ഇന്ത്യ ,എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ,ഇന്‍ഡിഗോ ഗോ എയര്‍ തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്.ഓഗസ്റ്റ് 18 മുതല്‍ ഇന്ത്യയില്‍ അമൃത്സര്‍, ഹൈദരാബാദ്, ചെന്നൈ,, കൊച്ചി, കോഴിക്കോട്, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് വിമാന സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളതനുസരിച്ചു പുറപ്പെട്ടത്.