TopTop

കോവിഡ്-19; ഖത്തറില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 35,000 വൊളന്റിയര്‍മാര്‍

കോവിഡ്-19; ഖത്തറില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 35,000 വൊളന്റിയര്‍മാര്‍

ഖത്തറില്‍ കോവിഡ്-19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ പ്രതിരോധ നടപടികളുമായി അധികൃതര്‍. രോഗികള്‍ക്ക് ആവശ്യമായ മെഡിക്കല്‍, നഴ്സിങ് സേവനങ്ങള്‍ ഉറപ്പാക്കാന്‍ 18,000 കിടക്കകളുള്ള താല്‍ക്കാലിക ക്ലിനിക്ക് പ്രവര്‍ത്തനസജ്ജമാകും. രണ്ട് താല്‍ക്കാലിക ക്ലിനിക്കുകളിലായി 4,645 കിടക്കകള്‍ സജ്ജമായി കഴിഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടെയാകും മെഡിക്കല്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം. പൊതുജനാരോഗ്യ മന്ത്രാലയവും സായുധ സേനകളും ചേര്‍ന്നാണ് 4,645 കിടക്കകളുള്ള താല്‍ക്കാലിക ക്ലിനിക്കുകള്‍ പൂര്‍ത്തിയാക്കിയത്. ഇന്നലെ പുതുതായി 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് രോഗസംഖ്യ 526 ആയി ഉയര്‍ന്നു. 41 പേരാണ് ഇതുവരെ രോഗവിമുക്തി നേടിയത്. 11,531 പേരില്‍ ഇതുവരെ കോവിഡ്-19 പരിശോധന നടത്തി.

അതേസമയം 35,000 വൊളന്റിയര്‍മാരാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. മന്ത്രാലയത്തിന്റെ കൂടാതെ ഖത്തര്‍ ചാരിറ്റി, ഖത്തര്‍ റെഡ്ക്രസന്റ് എന്നിവയുടെ വൊളന്റിയര്‍മാര്‍ ഉള്‍പ്പെടെയാണിത്. പൗരന്മാരും പ്രവാസികളും ഉള്‍പ്പെടെയുള്ളവരാണ് വൊളന്റിയര്‍ സംഘത്തിലുള്ളത്. വ്യവസായ മേഖലയില്‍ ആരോഗ്യ പരിശോധനക്കായി മൂന്ന് സഞ്ചരിക്കുന്ന പരിശോധനാ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. കൂടാതെ ആറ് ആംബുലന്‍സുകളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.


Next Story

Related Stories