സൗദി അറേബ്യയില്‍ പുതിയ ഗതാഗത നിയമം വരുന്നു. നിയമ ലംഘകര്‍ക്ക് ബ്ലാക്ക് പോയിന്റ് ലഭിക്കത്തക്ക വിധമാണ് പന്ത്രണ്ട് വര്‍ഷമായുള്ള നിയമത്തില്‍ പുതിയ പരിഷ്കാരം കൊണ്ടുവന്നത്. ഒരു ട്രാഫിക് ലംഘനത്തിന് ഒരു ബ്ലാക്ക് പോയിന്റ് വച്ച് കിട്ടും.ആദ്യ ലംഘനം നടന്ന് മൂന്ന് വര്‍ഷത്തിനകം 90 പോയിന്റ് ഒരാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് പരിഷ്കാരം.
ഡ്രൈവിങ് കാര്യക്ഷമമാക്കുന്നതിന് അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ നടപ്പാക്കുന്ന ഈ സംവിധാനം ആറു മാസത്തിനകം പ്രാബല്യത്തില്‍ വരും. ട്രാഫിക് നിയമ ലംഘനങ്ങളെക്കുറിച്ചുള്ള കേസുകളും പരാതികളും പ്രത്യേക കോടതിയായിരിക്കും പരിഗണിക്കുക. ഓരോ ലംഘനങ്ങളുടെയും തീവ്രതയനുസരിച്ചാണ് പോയിന്റുകള്‍ ചേര്‍ക്കപ്പെടുക. ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ തവണ പൊതു സുരക്ഷയെ അപകടത്തിലാക്കുന്ന നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പരമാവധി പോയിന്റുകള്‍ ഉപയോഗിച്ച് പിഴ ഈടാക്കും. ഒരു വര്‍ഷത്തിനുള്ളില്‍ ഇതേ ലംഘനം ആവര്‍ത്തിച്ചാല്‍, ഡ്രൈവര്‍ ജയില്‍ ശിക്ഷയോ ഇരട്ടി പിഴയോ നേരിടേണ്ടിവരും. വേഗത, മദ്യപിച്ച് വാഹനമോടിക്കല്‍, റോഡ് അടയാളങ്ങള്‍ അവഗണിക്കല്‍, അപകടകരമായ ഓവര്‍ടേക്കിങ് എന്നിവയാണ് പൊതു സുരക്ഷാ ലംഘനങ്ങളിലുള്ളത്.