TopTop
Begin typing your search above and press return to search.

ഒഡെപെക്ക് വിളിക്കുന്നു, സിംഗപ്പൂരും ദുബായിലും തൊഴിലവസരങ്ങൾ

ഒഡെപെക്ക് വിളിക്കുന്നു, സിംഗപ്പൂരും ദുബായിലും തൊഴിലവസരങ്ങൾ

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് വിദേശ രാജ്യങ്ങളിലേക്ക് തൊഴിലവസരങ്ങൾ. സിംഗപ്പൂരിലെ പ്രമുഖ സ്ഥാപനത്തിലേക്ക് സിസ്റ്റം അനലിസ്റ്റ്/നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍ /സിസ്റ്റം എഞ്ചിനീയര്‍ തസ്തികളിലേക്കും ദുബായിലെ പ്രമുഖ ആശുപത്രിയിലേക്ക് വനിത ബി.എസ്‌സി നഴ്‌സുമാരെയുമാണ് തെരഞ്ഞെടുക്കുന്നത്.

കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും 4 വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് മുന്‍ഗണന നൽകിക്കൊണ്ടാണ് അനലിസ്റ്റ്/നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍ /സിസ്റ്റം എഞ്ചിനീയര്‍ തസ്തികളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. ശമ്പളം 5000-7000 സിംഗപ്പൂര്‍ ഡോളര്‍ പ്രതിമാസം. പ്രായപരിധി 25-40 വയസ്സ്. അപേക്ഷകര്‍ വിശദമായ ബയോഡാറ്റ eu@odepc.in എന്ന മെയിലിലേക്ക് ഓഗസ്റ്റ് 30 നകം അയക്കണം.

വനിത ബി.എസ്‌സി നഴ്‌സുമാരെ തെരഞ്ഞെടുക്കുന്നു ദുബായിലെ പ്രമുഖ ആശുപത്രിയിലേക്ക് തിരഞ്ഞെടുക്കുന്നത്. ലേബര്‍ റൂം, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള( DHA )ഡിഎച്ച്എ പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍- 0471-2329440/41/42/6282631503


Next Story

Related Stories