TopTop
Begin typing your search above and press return to search.

ഇന്നുമുതല്‍ ഒമാനിലേക്കും യാത്രാ നിയന്ത്രണം; ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയാകും

ഇന്നുമുതല്‍ ഒമാനിലേക്കും യാത്രാ നിയന്ത്രണം; ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഉള്‍പ്പെടെ തിരിച്ചടിയാകും

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി ഒമാന്‍. പ്രവേശനം ഒമാന്‍ പൗരന്മാര്‍ക്കും റെസിഡന്‍സ് വിസയുള്ളവര്‍ക്കും മാത്രമായി ചുരുക്കി. 2021 ഏപ്രില്‍ 5 വരെ റെസിഡന്‍സ് വിസ ലഭിച്ചവര്‍ക്കാണ് പ്രവേശനം നല്‍കുക. ഏപ്രില്‍ എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ ബാധകമാണ്. സന്ദര്‍ശന വിസക്കാര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സൗദി അറേബ്യ വഴി ഒമാനിലേക്ക് എത്തുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്നതാണ് തീരുമാനം.

ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചത്. റമസാന്‍ മാസത്തില്‍ രാത്രിയാത്രാ വിലക്കും വ്യാപാര വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ നാലു വരെയാണ് വിലക്കുകള്‍. മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും തറാവീഹ് (രാത്രി നിസ്‌കാരം) നിസ്‌കാരത്തിന് അനുമതിയുണ്ടാകില്ല. പള്ളികളിലും പൊതു ഇടങ്ങളിലും ഇഫ്താറുകള്‍ക്കും വിലക്കേര്‍പ്പെടുത്തി. റമസാനില്‍ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ല. സാമൂഹിക-സാംസ്‌കാരിക-കായിക പരിപാടികള്‍ക്കും വിലക്ക് നിലനില്‍ക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.


Next Story

Related Stories