TopTop
Begin typing your search above and press return to search.

ഓണ്‍ലൈന്‍ മരുന്ന് ഇറക്കുമതിക്ക് സൗദിയില്‍ വിലക്കേര്‍പ്പെടുത്തി

ഓണ്‍ലൈന്‍ മരുന്ന് ഇറക്കുമതിക്ക് സൗദിയില്‍ വിലക്കേര്‍പ്പെടുത്തി

ഓണ്‍ലൈന്‍ മരുന്ന് ഇറക്കുമതി ചെയ്തുള്ള വില്‍പനയ്ക്ക് സൗദിയില്‍ വിലക്ക്. ഓണ്‍ലൈനായി വാങ്ങുന്ന മരുന്നുകള്‍ കൊറിയര്‍ വഴി ഉപഭോക്താക്കള്‍ക്ക് എത്തിച്ചു കൊടുക്കരുതെന്നും പൊതുഗതാഗത അതോറിറ്റിയോട് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി നിര്‍ദ്ദേശിച്ചു. ഓണ്‍ലൈന്‍ വഴി മരുന്ന് ഇറക്കുമതി ചെയ്യുന്നതിന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയില്‍ നിന്ന് മുന്‍കൂട്ടിയുള്ള അനുമതി ആവശ്യമാണ്. മുന്‍കൂര്‍ അനുമതിയില്ലാതെ മരുന്നുകളും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളും സ്വീകരിക്കരുതെന്നു കൊറിയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളെയും പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി ഓണ്‍ലൈന്‍ വഴി മരുന്ന് വിതരണത്തെ സംബന്ധിച്ചു പ്രചരണം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ ഫുഡ് ആന്റ് ഡ്രഗ്സ് അതോറിറ്റി ഔദ്യോഗീക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചിരുന്നു. ഉറവിടം അറിയപ്പെടാത്തതും, രാജ്യത്ത് നിയമാനുസൃതം റജിസ്റ്റര്‍ ചെയ്യാത്തതുമായ ചില സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും മറ്റു മരുന്നുകളും ഇടപാടുകളും നടക്കുന്നതിന് പ്രചാരം നല്‍കുന്ന സൈറ്റുകളും സോഷ്യല്‍ മീഡിയകളും നിരീക്ഷിച്ചുവരികയാണെന്ന് ഫുഡ് ആന്റ് ഡ്രഗ്സ് ജനറല്‍ അതോറിറ്റി വ്യക്തമാക്കിയിരുന്നു. വിദേശത്ത് നിന്ന് സൗദിയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ആ മാനദണ്ഡങ്ങള്‍ പാലിക്കാതെയും കൃത്യമായ രേഖകളില്ലാതെയും വിദേശത്തുനിന്ന് മരുന്നുകള്‍ കൊണ്ടുവന്നതിന് നിരവധിപേര്‍ സൗദിയിലെ വിവിധ വിമാനത്താവളങ്ങളില്‍ പിടിയിലായിട്ടുണ്ട്. ഇത്തരത്തില്‍ കുടുംബമായെത്തിയ മലയാളികളും പിടിയിലായിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.


Next Story

Related Stories