TopTop
Begin typing your search above and press return to search.

പ്രവാസികളുടെ പാന്‍ കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയം നീട്ടി

പ്രവാസികളുടെ പാന്‍ കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സമയം നീട്ടി

പ്രവാസികളുടെ പാന്‍കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയം നീട്ടി. അവസാന തിയതി അവസാനിക്കിരിക്കെയാണ് സമയം മാര്‍ച്ച് വരെ നീട്ടിയത്. പാന്‍കാര്‍ഡുള്ള പ്രവാസികള്‍ ഈമാസം 31 ന് മുമ്പ് അവ ആധാറുമായി ലിങ്ക് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇത് ഏറെ ആശയകുഴപ്പങ്ങളുണ്ടാക്കിയിരുന്നു. പ്രവാസികള്‍ക്ക് ആധാറും പാന്‍കാര്‍ഡും നിര്‍ബന്ധമല്ലെന്നാണ് ഇപ്പോഴും സര്‍ക്കാറിന്റെ വിശദീകരണം.

അവസാന തിയതി മാര്‍ച്ചിലേക്ക് നീട്ടിയത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകും. എന്നാല്‍, പാന്‍കാര്‍ഡുള്ള പല പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡില്ല എന്നതാണ് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നം. നേരത്തേ പ്രവാസികള്‍ക്ക് ആധാര്‍ വേണ്ട എന്നതായിരുന്നു സര്‍ക്കാര്‍ നയം. കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് പ്രവാസികള്‍ക്ക് ആധാര്‍ നല്‍കാമെന്ന തീരുമാനമുണ്ടായത്. പ്രവാസികളുടെ നാട്ടിലെ പല ധനവിനിമയത്തിനും പാന്‍ കാര്‍ഡ് ആവശ്യമാണ്. പാന്‍കാര്‍ഡിന് ഗള്‍ഫില്‍ നിന്ന് അപേക്ഷിക്കാമെങ്കിലും ആധാറിന് അപേക്ഷിക്കാന്‍ വിദേശത്ത് സംവിധാനവുമില്ല. പാന്‍കാര്‍ഡും ആധാറുമുള്ളവര്‍ക്ക് https://www.incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റിലൂടെ കാര്‍ഡുകള്‍ ലിങ്ക് ചെയ്യാന്‍ സൗകര്യമുണ്ട്. അതേസമയം, ആധാര്‍ പ്രവാസികള്‍ക്ക് നിര്‍ബന്ധമാണോ എന്നത് സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.

<blockquote class="twitter-tweet"> <p lang="en" dir="ltr">Here Shahid Afridi is making fun of the Hindu ritual of Aarti and everyone’s enjoying but remember how he tweeted on the plight of Uighar muslims just two days ago and everyone forced him to delete? Islam is just an excuse to hide poverty in Pakistan<a href="https://t.co/PyXV9e8QkC">pic.twitter.com/PyXV9e8QkC</a></p>— Monica (@TrulyMonica) <a href="https://twitter.com/TrulyMonica/status/1210864544521703424?ref_src=twsrc^tfw">December 28, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories