TopTop
Begin typing your search above and press return to search.

ഖത്തറിലും കോവിഡ് വാക്‌സിന്‍ എത്തുന്നു; എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം

ഖത്തറിലും കോവിഡ് വാക്‌സിന്‍ എത്തുന്നു; എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യം

ഫൈസറിന്റെ കോവിഡ് വാക്സിന്‍ അടുത്ത ആഴ്ചയോടെ ഖത്തറിലെത്തുമെന്ന് റിപോര്‍ട്ട്. ഡിസംബര്‍ അവസാനത്തോടെ വാക്‌സിന്‍ ലഭ്യമാകുമെന്ന് പൊതുജനാരോഗ്യമന്ത്രിയുടെ ഉപദേഷ്ടാവ് ഡോ.അബ്ദുള്‍ വഹാബ് അല്‍ മുസ്ലഹാണ് അറിയിച്ചത്. വാക്‌സിന്റെ ആദ്യ ബാച്ച് വയോധികര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ മുന്‍ഗണന ക്രമത്തിലാണ് വാക്‌സിന്‍ നല്‍കുക. വരും മാസങ്ങളിലായി മറ്റുള്ളവര്‍ക്കും വാക്സീന്‍ നല്‍കും. മൂന്നാഴ്ചക്കുള്ളില്‍ രണ്ടു ഡോസ് ആണ് നല്‍കുക. സാധാരണക്കാര്‍ വാക്‌സിന്‍ എടുക്കണമെന്ന നിര്‍ബന്ധമില്ല. അതേസമയം ചില പ്രത്യേക സാഹചര്യങ്ങളില്‍ വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

ഫൈസറിനെ കൂടാതെ മോഡേണയുമായും ഖത്തര്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യം മോഡേണയുടെ വാക്സിന്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സീന്‍ സൗജന്യമാണെന്നാണ് അധികൃതര്‍ പ്രഖ്യാച്ചിരിക്കുന്നത്. അതേസമയം, കോവിഡ് വാക്സിന്‍ എത്തിയാലും മുന്‍കരുതല്‍ വ്യവസ്ഥകള്‍ തുടര്‍ന്നും പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു.


Next Story

Related Stories