സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കു പോകുവാനുള്ള നിയന്ത്രണങ്ങളെ തുടര്‍ന്ന് ദുബായില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് യാത്രാസൗകര്യം നല്‍കണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്. യുഎഇയില്‍ ജോലി അവസാനിപ്പിച്ച് മടങ്ങാന്‍ തീരുമാനിച്ച നൂറോളംപേരുടെ കോടിക്കണക്കിന് രൂപയുടെ കാര്‍ഗോയില്‍ അയച്ച സാധനങ്ങള്‍ കത്തി നശിച്ചതിന് നഷ്ടപരിഹാരം ലഭിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് അടിയന്തരമായി ഇടപെടണമെന്നും കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്, മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.എം പി എന്നിവര്‍ക്ക് പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ മുണ്ടാടന്‍ നിവേദനം നല്‍കിയതായതായും പത്രകുറിപ്പ് അറിയിച്ചു.