TopTop
Begin typing your search above and press return to search.

ഖത്തറില്‍ മെഡിക്കല്‍ സേവനമെത്തിക്കാന്‍ ഡ്രോണുകളും

ഖത്തറില്‍ മെഡിക്കല്‍ സേവനമെത്തിക്കാന്‍ ഡ്രോണുകളും

അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ സേവനമെത്തിക്കുന്നതിന് ഡ്രോണുകളും. ഖത്തറില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ആംബുലന്‍സ് സേവന വിഭാഗമാണ് അടിയന്തര മേഖലകളിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനായി ഡ്രോണുകള്‍ എത്തിക്കുന്നത്. വാഹനാപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ സംഭവിച്ച മേഖലകളിലേക്ക് ആംബുലന്‍സുകള്‍ക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനായാണ് ഡ്രോണുകളെ ഉപയോഗിക്കുന്നത്. അപകടമുണ്ടായ സ്ഥലത്തേക്ക് പെട്ടെന്ന് തന്നെ ഡ്രോണുകളെ അയച്ച് പ്രദേശത്തിന്റെ കൃത്യമായ ചിത്രവും മുഴുവന്‍ വിവരങ്ങളും ഉടന്‍ തന്നെ ഡ്രോണുകള്‍ ആംബുലന്‍സ് സര്‍വീസ് സെന്ററിന് കൈമാറും. അപകടത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും മെഡിക്കല്‍ സേവനങ്ങള്‍ എത്തിക്കാനും അപകടത്തില്‍ പെട്ടവരെ തിരിച്ചറിയാനുമെല്ലാം ഇത് സഹായിക്കും.

ദോഹയില്‍ കഴിഞ്ഞ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനിടെ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു. സംഭവസ്ഥലത്തിനടുത്തെത്തിയ ആംബുലന്‍സ് സര്‍വീസ് ഉദ്യോഗസ്ഥരാണ് ഡ്രോണുകളെ നിയന്ത്രിക്കുക. ഇത്തരം ഘട്ടങ്ങളില്‍ ഡ്രോണുകളുടെ സേവനം വളരെ വിലപ്പെട്ടതാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി.


Next Story

Related Stories