TopTop
Begin typing your search above and press return to search.

ഖത്തര്‍ ആകാശത്ത് അപൂര്‍വ്വ ഉല്‍ക്കാവര്‍ഷം കാണാന്‍ സാധിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ഖത്തര്‍ ആകാശത്ത് അപൂര്‍വ്വ ഉല്‍ക്കാവര്‍ഷം കാണാന്‍ സാധിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ്

ഖത്തര്‍ ആകാശത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഉല്‍ക്കവര്‍ഷം കാണാന്‍ സാധിക്കുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തുള്ള ആളുകള്‍ക്ക് ഉല്‍ക്കാവര്‍ഷം ദൃശ്യമാകുന്നതിനുള്ള സാധ്യത കൂടുതലാണെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് (ക്യുസിഎച്ച്) പ്രസ്താവനയില്‍ പറഞ്ഞു. ബുധന്‍ അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച സൂര്യോദയം വരെ മണിക്കൂറില്‍ ശരാശരി 60 മുതല്‍ 100 വരെ ഉല്‍ക്കകള്‍ കാണാനാകും.

എല്ലാ വര്‍ഷവും ഉണ്ടാകുന്ന സെലസ്റ്റിയല്‍ ഉല്‍ക്കവര്‍ഷത്തിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടമാണ് ഓഗസ്റ്റ് 12,13 ദിവസങ്ങളില്‍ കാണപ്പെടുകയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ ബഷീര്‍ മര്‍സൂഖ് പറഞ്ഞു. വാനനിരീക്ഷകര്‍ക്ക് ഉപകരണത്തിന്റെ സഹായമില്ലാതെ തന്നെ ഉല്‍ക്കവര്‍ഷം കാണാനാകുമെന്നും ഡിജിറ്റല്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഉല്‍ക്കാവര്‍ഷം സാധാരണയായി ജൂലൈ 23 മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 24 വരെയാണ് സംഭവിക്കാറ്.


Next Story

Related Stories