TopTop
Begin typing your search above and press return to search.

ഒമാനില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനം നടന്നതായി ആരോഗ്യമന്ത്രാലയം

ഒമാനില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനം നടന്നതായി ആരോഗ്യമന്ത്രാലയം

ഒമാനില്‍ കൊറോണ വൈറസിന്റെ സമൂഹവ്യാപനം സംഭവിച്ചതായി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ പടരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സൈദ് അല്‍ ഹോസ്നിയാണ് മുന്നറിയിപ്പുനല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ പേരിലേക്ക് കൊറോണ വ്യാപിച്ചയാതായാണ് റിപോര്‍ട്ടുകള്‍. സൗദി അറേബ്യയില്‍ 92, ഒമാനില്‍ 22, കുവൈത്തില്‍ 17 എന്നിങ്ങനെയാണ് വെള്ളിയാഴ്ച പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ കണക്ക്. അതേസമയം ഒമാനില്‍ കൊറോണബാധിതരുടെ എണ്ണം 131 ആയി ഉയര്‍ന്നു.

പകര്‍ച്ചവ്യാധി മറച്ചുവെച്ചാല്‍ ഖത്തറില്‍ രണ്ടു ലക്ഷം റിയാല്‍ പിഴയും മൂന്നുവര്‍ഷം ജയില്‍ശിക്ഷയും നല്‍കും. ഖത്തറില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ഫാര്‍മസികള്‍ എന്നിവമാത്രമേ ഇനി പ്രവര്‍ത്തിക്കുകയുള്ളൂ. അനധികൃത താമസക്കാര്‍ക്ക് കുവൈറ്റ് ഏപ്രില്‍ ഒന്നുമുതല്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു മാസമാണ് കാലാവധി. ജനങ്ങള്‍ പുറത്തിറങ്ങുന്നത് തടയാന്‍ കുവൈറ്റ് രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.

യു.എ.ഇ.യില്‍ മൂന്നുദിവസത്തെ അണുനശീകരണംകാരണം രാജ്യത്ത് ശക്തമായ വിലക്കുകള്‍ നിലനില്‍ക്കുന്നു. പൊതുഗതാഗതസംവിധാനമെല്ലാം നിലച്ചിരിക്കുന്നു. രാത്രികാലങ്ങളില്‍ അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ www.move.gov.ae എന്ന വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ചെയ്ത് അനുമതി വാങ്ങണം. ഞായറാഴ്ച രാവിലെ ആറുവരെയാണ് നിരോധനം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്ക് രണ്ടുകോടി രൂപവരെയാണ് പിഴ.


Next Story

Related Stories