സൗദിയില്‍ അറേബ്യയില്‍ സ്റ്റോറന്റുകള്, കോഫി കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതായി റിപോര്‍ട്ട്. പ്രവാസികള്‍ സ്വന്തം നിലക്ക് കൂടുതല്‍ സ്ഥാപനങ്ങള്‍ നടത്തുന്ന മേഖലയാണ് റസ്റ്റോറന്റുകള്‍. ഇന്ത്യാക്കാര്‍ക്ക് പുറമെ വിവിധ രാജ്യക്കാര്‍ ഈ രംഗത്തുണ്ട്. കോഫി കഫേകളും സ്പോണ്‍സര്‍മാരുടെ കീഴില്‍ പ്രവാസികള്‍ നടത്തി വരുന്നുണ്ട്. ഈ മേഖലയിലെ കഴിയാവുന്നത്ര ജോലികള്‍ സ്വദേശിവത്കരിക്കാനാണ് നീക്കം.
ഇതിനു പുറമെ മാളുകള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവയും മറ്റു മേഖലയിലും സ്വദേശിവത്കരണമുണ്ടാകും. സ്വകാര്യ മേഖലയില്‍ സൗദികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാല്‍ റസ്റ്റോറന്റുകളിലെയും മറ്റും ഏതൊക്കെ ജോലികളാണ് സ്വദേശികള്‍ക്ക് മാത്രമാക്കുകയെന്ന കാര്യം സൗദി മാനവ വിഭവശേഷി - സാമൂഹ്യ വികസന മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം 420,000 സൗദി പൗരന്മാര്ക്ക് ഈ കാലയളവില്‍ വിവിധ മേഖലകളിലായി തൊഴില്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. 3.48 കോടി ജനങ്ങളുള്ള സൗദി ജനസംഖ്യയില്‍ 1.05 കോടി പ്രവാസികളാണ്. എന്നാല്‍ സൗദികള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനത്തിലേറെയുണ്ട്. ഉയര്‍ന്ന നിരക്കാണിത്. 2030 ആകുന്നതോടെ അത് ഏഴ് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.