TopTop
Begin typing your search above and press return to search.

സൗദിയില്‍ ഗതാഗത നിയമങ്ങള്‍ അനുസരിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് സമ്മാനം

സൗദിയില്‍ ഗതാഗത നിയമങ്ങള്‍ അനുസരിച്ചാല്‍ ഡ്രൈവര്‍മാര്‍ക്ക് സമ്മാനം

സൗദി അറേബ്യയില്‍ നല്ല ഡ്രൈവര്‍മാരെ കണ്ടെത്തി സമ്മാനം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. റോഡുകളിലൂടെ സീറ്റ് ബെല്‍റ്റ് ധരിച്ചും, നിശ്ചിത വേഗതയില്‍ വാഹനമോടിച്ചും നിയമം അനുസരിക്കുന്നവര്‍ക്ക് ഖല്ലീക് 80 എന്ന കാമ്പയിനിന്റെ ഭാഗമായി സൗദി ട്രാഫിക്ക് വിഭാഗമാണ് സമ്മാനം നല്‍കുന്നത്. സീറ്റ്ബെല്‍റ്റും വേഗതയും കൂടാതെ മറ്റു കാര്യങ്ങളിലും പൂര്‍ണ്ണമായും സൗദി ട്രാഫിക് നിയമം അനുസരിച്ച് ഡ്രൈവ് ചെയ്യുന്നവര്‍ക്ക് ഉടന്‍ പാരിതോഷികം നല്‍കുമെന്നാണ് റിപോര്‍ട്ട്.

കാമ്പയിന്റെ ഭാഗമായി ട്രാഫിക് അതോറിറ്റി പുറത്തുവിട്ട വീഡിയോയില്‍ ട്രാഫിക് പട്രോള്‍ വിഭാഗം പട്രോളിങ് നടത്തിയപ്പോള്‍ ചിലര്‍ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പൂര്‍ണ്ണമായും പാലിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ട്രാഫിക്ക് നിയമം പാലിച്ച് ഡ്രൈവ് ചെയ്തവര്‍ക്ക് പട്രോളിങ് വിഭാഗം സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതും വീഡിയോയില്‍ കാണാം. സമ്മാനം ലഭിച്ചവരില്‍ സ്വദേശികളും വിദേശികളുമുണ്ട്. ദേശീയ റോഡ് സുരക്ഷാ കേന്ദ്രവുമായി സഹകരിച്ചാണ് ട്രാഫിക് അതോറിറ്റി പദ്ധതി നടപ്പാക്കുന്നത്. റോഡ് സുരക്ഷ ഉയര്‍ന്ന നിലവാരത്തിലെത്തുവാന്‍ ട്രാഫിക് നിയമങ്ങള്‍ പ്രചരിപ്പിക്കുകയും വാഹനമോടിക്കുന്നവര്‍ക്ക് ബോധവല്‍കരണം നടത്തുകയും കാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.


Next Story

Related Stories