TopTop
Begin typing your search above and press return to search.

ലോകത്തിലെ ഏറ്റവും വലിയ മെട്രോകളില്‍ ഒന്ന്; റിയാദ് മെട്രോ ജൂണില്‍ ഓടിത്തുടങ്ങും

ലോകത്തിലെ ഏറ്റവും വലിയ മെട്രോകളില്‍ ഒന്ന്; റിയാദ് മെട്രോ ജൂണില്‍ ഓടിത്തുടങ്ങും

സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിന്റെ മുഖച്ഛായ മാറ്റുന്ന മെട്രോയുടെ ആദ്യഘട്ട സര്‍വീസ് ജൂണില്‍ ആരംഭിക്കും. ഡിസംബറിലോ അടുത്ത വര്‍ഷം ജനവരിയിലോ മുഴുവന്‍ സര്‍വീസും ആരംഭിക്കും. മെട്രോ നിര്‍മാണത്തിന്റെ 85 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. ആറ് ലൈനുകളുള്ള മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനം ത്വരിതഗതിയില്‍ പുരോഗമിക്കുന്നത്. 186 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ മെട്രോ ലൈനുകളിലൊന്നായി മാറും റിയാദ് മെട്രോ. ഇതില്‍ 36 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ്. വലിയ തുരങ്കത്തിലൂടെയാണു പാത കടന്നുപോകുന്നത്. വലിയ മൂന്നെണ്ണം ഉള്‍പ്പെടെ 80 സ്റ്റേഷനുകളാണു മെട്രോയിലുളളത്. വലിയ സ്റ്റേഷനുകളില്‍ രണ്ടെണ്ണം നഗരകേന്ദ്രമായ ബത്ഹയോട് ചേര്‍ന്നും മറ്റൊന്ന് ഉലയയിലുമാണ്. ട്രെയിനുകളിലേക്കു പരസ്പരം അതിവേഗം മാറിക്കയറാന്‍ കഴിയുംവിധമാണു പാതകളും സ്റ്റേഷനും സജ്ജീകരിച്ചിരിക്കുന്നത്. രണ്ടു മുതല്‍ നാലു വരെ ബോഗികളുള്ളതാവും ട്രെയിനുകള്‍. ആറുലൈനുകളിലായി ഇവ ഓടും. അതിനായി 586 ബോഗികള്‍ രാജ്യത്ത് എത്തിക്കഴിഞ്ഞു.

മെട്രോ സ്‌റ്റേഷനുകളെയും നഗരത്തിന്റെ മുക്കുമൂലകളെയും ബന്ധപ്പിച്ചുകൊണ്ട് റാപ്പിഡ് ബസ് സര്‍വീസുമുണ്ട്. ആയിരത്തിലേറെ ബസുകളാണ് ഇങ്ങനെ ഓടുക. അതിനുള്ള ബസുകളും രാജ്യത്ത് എത്തുകയും പരീക്ഷണ ഓട്ടം നടത്തുകയുമാണ്. ബസിന് വേണ്ടിയുള്ള പ്രത്യേക ട്രാക്കുകള്‍ നഗരത്തിനുള്ളിലെ പ്രധാന റോഡുകളിലെല്ലാം നിര്‍മാണം പുരോഗമിക്കുകയാണ്.


Next Story

Related Stories