TopTop
Begin typing your search above and press return to search.

ഒമാനിലേക്കുള്ള സൗജന്യ വിസ; ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ നിബന്ധനകള്‍ പാലിക്കണം

ഒമാനിലേക്കുള്ള സൗജന്യ വിസ; ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഈ നിബന്ധനകള്‍ പാലിക്കണം

വിനോദ സഞ്ചാര മേഖലയുടെ ഉണര്‍വ് ലക്ഷ്യം വെച്ച് 103 രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് വിസയില്ലാതെ പത്ത് ദിവസം രാജ്യത്ത് ചിലവഴിക്കാമെന്ന് ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികള്‍ക്ക് ഒമാനിലേക്ക് സൗജന്യ പ്രവേശനം ലഭിക്കണമെങ്കില്‍ നിബന്ധനകള്‍ ബാധകമാണ്.

ഇന്ത്യ, ഈജിപ്ത്, മൊറോക്കോ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന വിനോദ സഞ്ചാരികള്‍ അമേരിക്കന്‍ ഐക്യനാടുകള്‍, കാനഡ, ആസ്ട്രേലിയ, യുണൈറ്റഡ് കിങ്ഡം, ജപ്പാന്‍, ഷെന്‍ഖാന്‍ ഉടമ്പടികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലെ സ്ഥിരതാമസക്കാരായവര്‍ക്കോ, ഈ രാജ്യങ്ങളിലെ കാലാവധിയുള്ള വിസ കൈവശം ഉള്ളവര്‍ക്കോ മാത്രമേ ഒമാനിലേക്കുള്ള സൗജന്യ പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് ഒമാന്‍ എയര്‍ പോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു.

ഈ നാല് രാജ്യങ്ങള്‍ക്കു പുറമെ, ഉസ്ബെക്കിസ്ഥാന്‍, ബെലാറസ്, അസര്‍ബൈജാന്‍, താജിക്കിസ്ഥാന്‍, കോസ്റ്റാറിക്ക, കിര്‍ഗിസ്ഥാന്‍, നിക്കരാഗ്വ, അര്‍മേനിയ, പനാമ, ബോസ്നിയ, ഹെര്‍സഗോവിന, തുര്‍ക്ക്മെനിസ്ഥാന്‍, ഹോണ്‍ഡുറാസ്, ഗ്വാട്ടിമാല, കസാക്കിസ്ഥാന്‍, ലാവോസ്, അല്‍ബാനിയ, സാല്‍ബാനോര്‍ വിയറ്റ്നാം, ക്യൂബ, മാലിദ്വീപ്, ഭൂട്ടാന്‍ .പെറു എന്നി രാജ്യങ്ങളില്‍ നിന്നുമുള്ള വിനോദ സഞ്ചാരികളും ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഈ വ്യവസ്ഥകള്‍ പാലിക്കണം. എന്നാല്‍ ഒമാനിലെ നിലവിലെ വിസ സമ്പ്രദായമനുസരിച്ച് മറ്റ് ടൂറിസ്റ്റ് വിസകള്‍ സന്ദര്‍ശകര്‍ക്ക് ലഭ്യമാണെന്നും ഒമാന്‍ എയര്‍ പോര്‍ട്സിന്റെ അറിയിപ്പില്‍ പറയുന്നു.


Next Story

Related Stories