TopTop
Begin typing your search above and press return to search.

തൊഴില്‍വിസയുടെ പണം തിരികെ നല്‍കും; ആശ്വാസ പാക്കേജുമായി സൗദി അറേബ്യ

തൊഴില്‍വിസയുടെ പണം തിരികെ നല്‍കും; ആശ്വാസ പാക്കേജുമായി സൗദി അറേബ്യ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാപാര മേഖലയ്ക്കും തൊഴിലാളികള്‍ക്കുമായി 120 ശതകോടി റിയാലിന്റെ ആശ്വാസ പാക്കേജുമായി സൗദി അറേബ്യ. വിദേശികളുടെ ലെവി നിശ്ചിത കാലത്തേക്ക് സര്‍ക്കാര്‍ അടക്കുന്നത് ഉള്‍പ്പെടെയുള്ള പാക്കേജാണ് സൗദി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രവേശന വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഫീസ് ഈടാക്കാതെ തൊഴിലാളികളുടെ വിസ 3 മാസത്തേക്കു കൂടി നീട്ടി നല്‍കണമെന്നും നിര്‍ദേശിച്ചു. വ്യാപാരികള്‍ക്ക് മൂല്യവര്‍ധിത നികുതിയില്‍ 3 മാസത്തെ സാവകാശം അനുവദിക്കുന്നതാണ് മറ്റൊരു തീരുമാനം

സൗദിയിലേക്കുള്ള സ്റ്റാമ്പ് ചെയ്യാത്ത തൊഴില്‍ വിസയുടെ പണം തൊഴിലുടമയ്ക്ക് തിരികെ നല്‍കുകയോ സ്റ്റാമ്പ് ചെയ്യാന്‍ മൂന്നുമാസംകൂടി സാവകാശം നല്‍കുകയോ ചെയ്യും. ഇതിന് പ്രത്യേക ഫീസ് ഈടാക്കില്ല. പാസ്പോര്‍ട്ടില്‍ തൊഴില്‍വിസ സ്റ്റാമ്പ് ചെയ്തവര്‍ക്കും ആനുകൂല്യം ലഭിക്കും. പുനഃപ്രവേശന വിസ മൂന്നുമാസത്തേക്ക് നീട്ടിനല്‍കാന്‍ തൊഴിലുടമകള്‍ക്ക് സാധിക്കും. നിലവില്‍ പുനഃപ്രവേശന വിസ അടിച്ച് നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.

സക്കാത്ത്, മൂല്യവര്‍ധിത നികുതി, എക്‌സൈസ് ഡ്യൂട്ടി, വരുമാന നികുതി എന്നിവ അടക്കാന്‍ മൂന്നു മാസത്തെ സാവകാശം നല്‍കി. രാജ്യത്തേക്ക് മാര്‍ച്ച് 20 മുതല്‍ 30 ദിവസത്തേക്ക് ഇറക്കുമതിക്കുള്ള തീരുവ തല്‍ക്കാലത്തേക്ക് ഈടാക്കില്ല. ബാങ്കുകളുടെയും ബലദിയയുടെയും നിരക്കുകള്‍ അടയ്ക്കാന്‍ മൂന്നുമാസത്തെ സാവകാശം നല്‍കി. ഇതിന് നിബന്ധനകള്‍ പാലിക്കണം. സര്‍ക്കാരിലേക്ക് സ്വകാര്യസ്ഥാപനങ്ങള്‍ അടയ്ക്കാനുള്ള വിവിധ ഫീസുകള്‍ അടയ്ക്കാന്‍ മൂന്നുമാസത്തെ സാവകാശം നല്‍കി. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 7000 കോടി റിയാലിന്റെ (1,39,924 കോടി രൂപ) സഹായ പാക്കേജ് പ്രഖ്യാപിച്ചു. വായ്പ ഈ വര്‍ഷാവസാനം വരെ ഉദാരമാക്കാനും തീരുമാനിച്ചു.


Next Story

Related Stories