TopTop
Begin typing your search above and press return to search.

പ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമയും മൂന്ന് മാസത്തേക്ക് പുതുക്കാനാകും

പ്രവാസികള്‍ക്ക് ആശ്വാസം; ഇഖാമയും മൂന്ന് മാസത്തേക്ക് പുതുക്കാനാകും

സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റും തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഇനിമുതല്‍ മൂന്ന് മാസത്തേക്ക് പുതുക്കാനാകും. ഇതുമായി ബന്ധപ്പെട്ട നിയമഭേദഗതിക്ക് ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി കാബിനറ്റ് അംഗീകാരം നല്‍കി. നിലവില്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ ഇഖാമ എടുക്കുകയും പുതുക്കുകയും ചെയ്യുന്നത്. ആശ്രിത ലെവി അടക്കുന്നതും ഒരു വര്‍ഷത്തേക്കു തന്നെ. വര്‍ഷത്തില്‍ നാലു തവണകളായി ഇത് അടയ്ക്കാനുള്ള അവസരം കൈവന്നതോടെ പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസം അത് നല്‍കും. എന്നു മാത്രമല്ല പല കേസുകളിലും വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ചില പ്രത്യേക സാഹചര്യത്തില്‍ തൊഴിലുടമക്കും തൊഴിലാളികള്‍ക്കും ഈ തീരുമാനം ഏറെ ഉപകാരപ്പെടുമെന്ന് വിലയിരുത്തപ്പെടുന്നു.

അടുത്ത മാര്‍ച്ച് മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ സൗദിക്കുവെളിയില്‍ പോകുവാനും സ്‌പോണ്‍സര്‍ഷിപ്പ് മാറുവാനും അനുമതിയാകും. ഈ സാഹചര്യത്തിലാണ് ഇഖാമയും തൊഴില്‍ പെര്‍മിറ്റും മൂന്ന് മാസത്തേക്കു പുതുക്കാനുള്ള അനുമതി നല്‍കുന്നത്. എന്നാല്‍ വീട്ടുവേലയുമായി ബന്ധപ്പെട്ട വിദേശ തൊഴിലാളികള്‍ക്ക് മൂന്നുമാസത്തേക്കുമാത്രമായി ഇക്കാമ പുതുക്കാനാവില്ല. ഇവര്‍ കുറഞ്ഞത് 600 റിയാല്‍ ഫീസ് നല്‍കി ഒരുവര്‍ഷത്തേക്കുതന്നെ പുതുക്കണം.


Next Story

Related Stories