സൗദിയില്‍ ഡ്രൈവറില്ല ബസുകളുടെ സര്‍വീസ് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ജിദ്ദയിലെ കിംങ് അബ്ദുല്ല സയന്‍സ് ആന്റ് ടെക്നോളജി യൂണിവേഴ്സിറ്റി കാമ്പസില്‍ ബസ് പരീക്ഷണ ഓട്ടം നടത്തി. അടുത്ത വര്‍ഷം മുതല്‍ ഈ ബസുകളുപയോഗിച്ച് ഷട്ടില്‍ സര്‍വീസ് നടത്താനാണ് പദ്ധതി.
കമ്പ്യൂട്ടര്‍ ബന്ധിത ബസ് സര്‍വീസ്, ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒല്ലി, ഇസെഡ് 10 എന്നീ പേരുകളിലുള്ള ഒട്ടോമാറ്റഡ് ബസുകളുടെ പരീക്ഷണ ഓട്ടം കിങ് അബ്ദുല്ല സയന്‍സ് ആന്റ് ടെക്നോളജി യൂണിവേഴ്സിറ്റി കാമ്പസില്‍ വിജയകരമായിരുന്നു. ക്യാമറയും സെന്‍സര്‍ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ബസ് പ്രവര്‍ത്തിപ്പിക്കുന്നത്. 3 ഡി പ്രിന്റഡ് ബോഡിയിലാണ് ബസിന്റെ നിര്‍മ്മാണം. നിര്‍മാണം എളുപ്പമായതിനാല്‍ ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാന്‍ കാലതാമസമില്ലെന്ന് അധികൃതര്‍ പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഈ ബസുകള്‍ പ്രയോജനപ്പെടുത്തി ഷട്ടില്‍ സര്‍വീസ് നടത്താനാണ് പദ്ധതി. ഡിജിറ്റല്‍ വാഹന നിര്‍മാതാക്കളായ ലോക്കല്‍ മോട്ടേഴ്സ് ഇന്‍ഡസ്ട്രീസ്, ഇ.സി മൈല്‍, സൗദി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് കമ്പനി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.