TopTop
Begin typing your search above and press return to search.

സൗദിയില്‍ ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേ പ്രവേശനകവാടം

സൗദിയില്‍ ഭക്ഷണശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേ പ്രവേശനകവാടം

സൗദിയിലെ ഭക്ഷണശാലകളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരേ പ്രവേശനകവാടം. നേരത്തേ റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും ഒരു കവാടവും അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് വേറെ കവാടവും എന്നതായിരുന്നു രീതി. ആ വിവേചനം സൗദി നഗര-ഗ്രാമകാര്യ മന്ത്രാലയം അവസാനിപ്പിച്ചു.

ഭക്ഷണശാലകളില്‍ സ്ത്രീക്കും പുരുഷനും ഒരേ കവാടത്തിലൂടെ പ്രവേശിക്കാന്‍ അനുമതിയുണ്ടെങ്കിലും ഹോട്ടല്‍ ഉടമകളുടെ താത്പര്യമനുസരിച്ച് ഇത് നടപ്പിലാക്കാമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, റെസ്റ്റോറന്റുകള്‍ക്കുള്ളിലെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള വേവ്വേറെ ഇരിപ്പിടങ്ങള്‍ ഇല്ലാതാക്കുമോ എന്ന കാര്യത്തില്‍ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. സൗദി അറേബ്യയിലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സമീപകാലത്ത് ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിരുന്നു. സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനും പൊതുവിനോദത്തിനുമുള്ള വിലക്കുകളും തനിയെ ഹോട്ടലുകളില്‍ മുറിയെടുക്കുന്നതിനും താമസിക്കുന്നതിനുമുള്ള വിലക്കും നീക്കിയിരുന്നു.


Next Story

Related Stories