Top

സൗദിയില്‍ പുരുഷന്മാര്‍ക്കുള്ള ഡ്രൈവിംഗ് സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കും

സൗദിയില്‍ പുരുഷന്മാര്‍ക്കുള്ള ഡ്രൈവിംഗ് സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കും

സൗദി അറേബ്യയില്‍ പുരുഷന്മാര്‍ക്കുള്ള ഡ്രൈവിംഗ് സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കിയേക്കും. ഡ്രൈവിങ് പഠിക്കാനെത്തുന്ന സ്ത്രീകളുടെ എണ്ണത്തിലുള്ള വര്‍ധനവിനെ തുടര്‍ന്നാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രമായി ഡ്രൈവിംഗ് പഠിക്കാന്‍ പ്രത്യേക ദിവസങ്ങള്‍ മാറ്റിവെക്കും. സൗദി ദേശീയ ഡ്രൈവിംഗ് സ്‌കൂള്‍ സമിതി ഡയറക്ടര്‍ ഡോ. മഗ്ഫൂര്‍ ആല്‍ ബിഷര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഡ്രൈവിങ്ങില്‍ പരിശീലനത്തിനായി സ്ത്രീകളുടെ അപേക്ഷകള്‍ വര്‍ദ്ധിച്ചു വരികയാണ്. എല്ലാ അപേക്ഷകരേയും ഉള്‍ക്കൊള്ളാന്‍ സൗദിയില്‍ നിലവിലുള്ള വനിതാ ഡ്രൈവിംഗ് സ്‌കൂളുകള്‍ മതിയാവില്ല. പുരുഷന്മാരുടെ ഡ്രൈവിംഗ് സ്‌കൂളുകളില്‍ സ്ത്രീകള്‍ക്കുകൂടി പ്രവേശനം നല്‍കിയാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമുണ്ടാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 64 പുരുഷ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളാണ് സൗദിയിലുള്ളത്. പുരുഷ ഡ്രൈവിംഗ് സ്‌കൂളുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതും പരിശീലനം നല്‍കുന്നതും വിദഗ്ധരായ സ്ത്രീ പരിശീലകരുടെ മേല്‍നോട്ടത്തിലായിരിക്കും.


Next Story

Related Stories