TopTop
Begin typing your search above and press return to search.

പ്രവാസികള്‍ക്ക് ആശ്വാസം; നാട്ടിലെത്താന്‍ അബ്ഷീറില്‍ രജിസ്റ്റര്‍ ചെയ്യണം

പ്രവാസികള്‍ക്ക് ആശ്വാസം; നാട്ടിലെത്താന്‍ അബ്ഷീറില്‍ രജിസ്റ്റര്‍ ചെയ്യണം

കേവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി അധികൃതര്‍. നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൗദിയിലെ നാല് വിമാനത്താവളങ്ങളില്‍ മാത്രമായിരിക്കും സൗകര്യമുണ്ടായിരിക്കുക. കൊറോണയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രമുടങ്ങിയവര്‍ക്കാണ് നാട്ടിലേക്ക് പോകാന്‍ സൗകര്യമുണ്ടായിരിക്കുക. 'ഔദ' എന്ന പേരിലുള്ള പുതിയ സൗകര്യം നിലവില്‍ ഫൈനല്‍ എക്‌സിറ്റിലും റീ എന്‍ട്രിയിലുമുള്ള വിദേശികള്‍ക്കാണ് നാട്ടിലേക്ക് പോകാന്‍ സൗദി ആഭ്യന്തരമന്ത്രാലയം സൗകര്യമൊരുക്കുന്നത്.

സൗദി ജവാസത്തിന്റെ 'അബ്ഷിര്‍' വഴിയാണ് ഓണ്‍ലൈനായി ഇതിന് അപേക്ഷ നല്‍കേണ്ടത്. അബ്ഷിറില്‍ പ്രവേശിച്ച് 'ഔദ' എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കണം. ശേഷം കാണുന്ന കോളത്തില്‍ ഇഖാമ നമ്പര്‍, ജനന തീയതി, മൊബൈല്‍ നമ്പര്‍, പുറപ്പെടുന്ന നഗരം, എത്തിച്ചേരേണ്ട വിമാനത്താവളം എന്നീ വിവരങ്ങള്‍ പൂരിപ്പിക്കണം. അബ്ഷീര്‍ വഴി അപേക്ഷ സ്വീകരിച്ചാല്‍ യാത്രയുടെ തിയതി, ടിക്കറ്റ് നമ്പര്‍, ബുക്കിങ് വിവരങ്ങള്‍ എന്നിവ വ്യക്തമാക്കി കൊണ്ടുള്ള സന്ദേശം അപേക്ഷകെന്റെ മൊബൈല്‍ നമ്പറില്‍ ലഭിക്കും. ഇതനുസരിച്ച് അപേക്ഷകന് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്താം.

നിലവില്‍ അബ്ഷിര്‍ പോര്‍ട്ടലില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. റിയാദ് കിങ് ഖാലിദ്, ജിദ്ദ കിങ് അബ്ദുല്‍ അസീസ്, മദീന അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ്, ദമ്മാം കിങ് ഫഹദ് എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയായിരിക്കും യാത്ര. ഈ നഗരങ്ങള്‍ക്ക് പുറത്തുള്ള വിദേശികള്‍ക്കും ഈ സേവനം ലഭിക്കും.


Next Story

Related Stories