TopTop
Begin typing your search above and press return to search.

ശമ്പളം പിടിക്കൽ, ശമ്പളമില്ലാ അവധി; ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച് സൗദി അറേബ്യ

ശമ്പളം പിടിക്കൽ, ശമ്പളമില്ലാ അവധി; ജീവനക്കാര്‍ക്ക്  ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ച് സൗദി അറേബ്യ

കൊവിഡ് സാഹചര്യത്തില്‍ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ പുറപ്പെടുവിച്ച ഉത്തരവ് സൗദി അറേബ്യ റദ്ദാക്കി. ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച പ്രമേയങ്ങള്‍ സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം റദ്ദാക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡിനെ നേരിടാനുള്ള മറ്റ് നടപടികള്‍ക്കൊപ്പം ശമ്പളം വെട്ടിക്കുറയ്ക്കല്‍, ശമ്പളം ലഭിക്കാത്ത അവധി, ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ എന്നിവ ഉള്‍പ്പെടെ ജീവനക്കാര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് മന്ത്രാലയം നീക്കിയത്. ഇനി മുതല്‍ സൗദിയിലെ കമ്പനികള്‍ക്ക് കോവിഡിന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനോ നിര്‍ബന്ധിതമായി ശമ്പളമില്ലാ അവധി നല്‍കാനോ സാധിക്കില്ല.


Next Story

Related Stories