TopTop
Begin typing your search above and press return to search.

പൊലീസിനോട് സംസാരിക്കുമ്പോള്‍ മാസ്‌ക് മാറ്റിയാല്‍ നിയമലംഘനം; 1000 റിയാല്‍ പിഴ വീഴും

പൊലീസിനോട് സംസാരിക്കുമ്പോള്‍ മാസ്‌ക് മാറ്റിയാല്‍ നിയമലംഘനം; 1000 റിയാല്‍ പിഴ വീഴും

സൗദി അറേബ്യയില്‍ പൊലീസിനോട് സംസാരിക്കുമ്പോള്‍ യാത്രികര്‍ മാസ്‌ക് മാറ്റിയാല്‍ നിയമലംഘനമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ്. ഡ്രൈവിങ്, യാത്രാവേളയില്‍ പാലിക്കേണ്ട പ്രോട്ടോകോള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയ വക്താവ് കേണല്‍ ത്വലാല്‍ അല്‍ശല്‍ഹൂബാണ് വിശദീകരണവുമായി എത്തിയത്.

വാഹനത്തിലെ യാത്രക്കാര്‍ ഒരു കുടുംബത്തില്‍ പെട്ടവരല്ലെങ്കില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ഒറ്റക്ക് കാറില്‍ യാത്രചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നില്ല. എന്നാല്‍, വാഹനം നിര്‍ത്തി ആളുകളുമായി കൂടിക്കാഴ്ച നടത്തുകയോ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധനക്കായി സുരക്ഷ ഉദ്യോഗസ്ഥര്‍ മുമ്പാകെ നിര്‍ത്തുേമ്പാഴോ മാസ്‌ക് ധരിച്ചിരിക്കണം. സുരക്ഷ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നത് ഒത്തുചേരലായി കണക്കാക്കുന്നതിനാലാണ് മാസ്‌ക് ധരിക്കാതിരിക്കല്‍ ലംഘനമായി കണക്കാക്കുന്നത്.

എല്ലാ പ്രവര്‍ത്തന മേഖലകള്‍ക്കും പ്രോട്ടോകോളുണ്ട്. ആരോഗ്യ മന്ത്രാലയ വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാകും. പൊതുസ്ഥലങ്ങള്‍, മാളുകള്‍, സൂഖുകള്‍, കച്ചവട കേന്ദ്രങ്ങള്‍, ആളുകള്‍ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് ധരിക്കാതിരുന്നാല്‍ 1000 റിയാലാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.


Next Story

Related Stories