കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഭാഗീകമായി നീങ്ങുന്നു. സെപ്റ്റംബര്‍ 15ന് ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ നീക്കും. പ്രത്യേക സാഹചര്യങ്ങളിലുള്ളവര്‍ക്ക് രാജ്യത്തേക്ക് മടങ്ങിവരാനും പുറത്തേക്ക് പോകാനുമുള്ള അനുവാദമാണ് നാളെ മുതല്‍ നല്‍കുന്നത്.
നിലവില്‍ വിസയും റീഎന്‍ട്രി വിസയും ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. റീ എന്‍ട്രിയില്‍ സൗദിയില്‍ നിന്നും നാട്ടിലേക്ക് പോയവര്‍ക്കും അതോടൊപ്പം തൊഴില്‍ വിസ, സന്ദര്‍ശകവിസ തുടങ്ങി എല്ലാത്തരം വിസയിലുള്ളവര്‍ക്കും രാജ്യത്തേക്ക് മടങ്ങിയെത്താനാകും. 48 മണിക്കൂറിനുമുന്‍പ് അംഗീകൃത കേന്ദ്രത്തില്‍ നിന്നും ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിമാനത്താവളത്തില്‍ ഹാജരാക്കണം. നാട്ടില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകുന്നതാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനികര്‍, ഔദ്യോഗിക ചുമതലകളില്‍ നിയോഗിക്കപ്പെട്ടവര്‍, വിദേശത്ത് സൗദി നയതന്ത്ര കാര്യാലയങ്ങളിലെ ജീവനക്കാര്‍, അവരുടെ ആശ്രിതര്‍, വ്യവസായ പ്രമുഖര്‍, വിദേശ രാജ്യങ്ങളില്‍ ചികിത്സവേണ്ട രോഗികള്‍, സ്കോളര്ഷിപ്പ്വിദ്യാര്ഥികള് തുടങ്ങിയവരെ സെപ്റ്റംബര്‍ 15 മുതല്‍ ഏതു സമയവുംരാജ്യത്തു നിന്ന് പുറത്തേക്ക്പോകാനും തിരിച്ചുവരാനും അനുവദിക്കും. ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരെയും രാജ്യത്തേക്ക്പ്രവേശിക്കാനും പുറത്തുപോകാനും അനുവദിക്കും. അതേസമയം കോവിഡ്മൂലം ഏര്‍പ്പെടുത്തിയ യാത്രാനിരോധനം 2021 ജനുവരി ഒന്നിന് പൂര്‍ണമായും എടുത്തുമാറ്റുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.