Top

വിസ നിയമങ്ങളില്‍ ഇളവ്; വിദേശ വനിതകള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ അനുമതി

വിസ നിയമങ്ങളില്‍ ഇളവ്; വിദേശ വനിതകള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ അനുമതി

സൗദി അറേബ്യയില്‍ ടൂറിസ്റ്റ് വിസയില്‍ എത്തുന്ന വിദേശി വനിതകള്‍ക്ക് ഒറ്റക്ക് താമസിക്കാന്‍ അനുമതി നല്‍കും. രാജ്യത്ത് കുടുംബ സമേതം താമസിക്കാനെത്തുന്നവര്‍, കുടുംബ ബന്ധം തെളിയിക്കണമെന്ന വ്യവസ്ഥയാണ് പിന്‍വലിച്ചത്. ഭര്‍ത്താവിനോടൊപ്പമോ, അല്ലെങ്കില്‍ വിവാഹബന്ധം നിഷിദ്ധമായ പുരുഷന്മാരോടൊപ്പമോ മാത്രമേ ഇതുവരെ സ്ത്രീകള്‍ക്ക് സൗദിയില്‍ താമസ സൗകര്യം അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ പുതിയ തീരുമാനപ്രകാരം ടൂറിസ്റ്റ് വിസയിലെത്തുന്ന സ്ത്രീകള്‍ക്ക് ഒറ്റക്ക് താമസിക്കുവാന്‍ ഹോട്ടലുകളിലും അപ്പാര്‍ട്ട്മെന്റുകളിലും അനുമതി ലഭിക്കും.

കുടുംബസമേതം താമസിക്കാനെത്തുന്നവര്‍ ബന്ധങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതില്ല. അംഗീകൃത തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാല്‍ ഹോട്ടല്‍ മുറികളും അപ്പാര്‍ട്ടുമെന്റുകളും വനിതകള്‍ക്ക് വാടകയ്ക്ക് നല്കാന്‍ സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജാണ് തീരുമാനിച്ചത്. സൗദി വനിതകള്‍ തിരിച്ചറിയല്‍ കാര്‍ഡോ ഫാമിലി റെജിസ്റ്ററോ ആണ് ഹോട്ടലുകളില്‍ താമസിക്കാന്‍ ഹാജരാക്കേണ്ടത്. എന്നാല്‍ വിദേശ വനിതകള്‍ ഇഖമായാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കേണ്ടത്. ഇഖാമ ആവശ്യമില്ലാത്ത വിനോദ സഞ്ചാരികള്‍ അടക്കമുള്ള വനിതകള്‍ പാസ്പോര്‍ട്ടാണ് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കേണ്ടത്. ടൂറിസ്റ്റ് വിസകള്‍ക്ക് സൗദിയില്‍ സ്പോണ്‍സര്‍ ആവശ്യമില്ലാത്തതിനാല്‍, വിസിറ്റ് വിസ ലഭിക്കാത്ത പ്രൊഫഷനുകളിലുള്ളവര്‍ക്കും കുടുംബത്തെ സൗദിയിലേക്ക് കൊണ്ടുവരുവാന്‍ ഏറെ സഹായകരമാകും. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഓണ്‍അറൈവല്‍ വിസ ലഭിക്കാന്‍ ഡിസംബര്‍ വരെ കാത്തിരിക്കേണ്ടി വരും.


Next Story

Related Stories