TopTop
Begin typing your search above and press return to search.

കൊറോണ ഭീതി; ഇന്ത്യയുള്‍പ്പടെ 12 രാജ്യങ്ങളിലേക്ക് സൗദി യാത്ര വിലക്കി

കൊറോണ ഭീതി; ഇന്ത്യയുള്‍പ്പടെ 12 രാജ്യങ്ങളിലേക്ക് സൗദി യാത്ര വിലക്കി

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളും സൗദി നിര്‍ത്തലാക്കി. ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലന്റ്, സുഡാന്‍, ഇത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലെ യാത്രകള്‍ക്കാണ് സൗദി താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. ഇന്ത്യയുള്‍പ്പെടെ പട്ടികയിലുള്ള രാജ്യങ്ങളില്‍ 14 ദിവസം കഴിഞ്ഞവര്‍ക്ക് സൗദിയിലേക്ക് യാത്ര ചെയ്യാനാകില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ വിലക്ക് സാരമായി ബാധിക്കും. ഇന്ത്യയില്‍ നിന്നുള്ള ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിലക്ക് ബാധകമല്ല. സൗദിയില്‍ നിന്ന് നാട്ടില്‍ പോകാന്‍ റീഎന്‍ട്രിയോ എക്സിറ്റോ വിസ നേടി കാത്തിരിക്കുന്നവര്‍ക്ക് രാജ്യം വിടാനും നിലവില്‍ അതത് സ്വദേശങ്ങളില്‍ അവധിയില്‍ കഴിയുന്ന സൗദി ഇഖാമയുള്ളവര്‍ക്ക് സൗദിയിലേക്ക് മടങ്ങി വരാനും അധികൃതര്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇഖാമയുള്ളവര്‍ക്കാണ് തിരിച്ചെത്താന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിരിക്കുന്നത്. 45 കൊറോണ കേസുകളാണ് സൗദി അറേബ്യയില്‍ റിപ്പോട്ട് ചെയ്തിട്ടുള്ളത്.


Next Story

Related Stories