TopTop
Begin typing your search above and press return to search.

വാഹനാപകടം: മലയാളി യുവാവിന് സൗദിയിൽ 29 ലക്ഷം രൂപ പിഴ

വാഹനാപകടം: മലയാളി യുവാവിന് സൗദിയിൽ 29 ലക്ഷം രൂപ പിഴ

വാഹനാപകടക്കേസിൽ മലയാളി യുവാവിന് 29 ലക്ഷം രൂപ പിഴ വിധിച്ച് സൗദി അറേബ്യ കോടതി. ടാങ്കര്‍ ഡ്രൈവറായിരുന്ന തിരുവനന്തപുരം പോത്തൻകോട് സ്വദേശി വിപിനാണ് വന്‍തുക പിഴ ശിക്ഷ ലഭിച്ചത്. രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലായിരുന്നു നടപടി. അപകടത്തിൽ രണ്ട് സൗദി പൗരന്മാർ മരിച്ചിരുന്നു. അപകടം നടന്ന് രണ്ടുവർഷത്തിന് ശേഷമായിരുന്നു വിധി. റിയാദിന് സമീപം ദവാദ്മിയിൽ രണ്ടുവർഷമായി ജയിലിൽ കഴിയുകയാണ് യുവാവ്.

വിപിന് ഓടിച്ചിരുന്ന ടാങ്കർ സിഗ്നലിൽ നിര്‍ത്തിയപ്പോൾ പിന്നിൽ രണ്ട് പിക്കപ്പ് വാനുകൾ വന്ന് ഒന്നിന് പിറകെ ഒന്നായി ഇടിച്ചാണ് അപകടമുണ്ടായത്. ഏറ്റവും പിന്നിലെ വാഹനം നല്ല വേഗതയിലായതിനാൽ നടുക്ക് പെട്ട പിക്കപ്പിലെ ഡ്രൈവറും സഹയാത്രികനും തൽക്ഷണം മരിക്കുകയായിരുന്നു. എന്നാൽ വിപിന്റെ വാഹനത്തിന് ഇൻഷുറൻസ് ഇല്ലാത്തതാണ് തിരിച്ചടിയായത്.

സാധാരണഗതിയിൽ പിന്നിലിടിച്ച വാഹനത്തിന്‍റെ ഡ്രൈവർക്കാണ് കേസ് വരേണ്ടതെങ്കിലും അയാളുടെ വാഹനത്തിന് ഇൻഷുറൻസുണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെടുകയായിരുന്നു. അതേസമയം, വിപിന്‍റെ മോചനത്തിന് വേണ്ടി ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ദവാദ്മി യൂണിറ്റ് പ്രവർത്തകർ ശ്രമം തുടങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു.


Next Story

Related Stories